കുറിച്ചർമല എസ്റ്റേറ്റ് ഉടൻ തുറക്കണം: ബി.എം.എസ്.
കൽപ്പറ്റ:
ഒരു വർഷത്തോളമായി കുറിച്യർമല എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് മാനേജ്മെൻറ്ജോലി നിഷേധിച്ചതിനെത്തുടർന്ന്തൊഴിൽ തർക്കം നിലനിൽക്കുകയാണ്. അന്നുമുതൽ ജോലി നിഷേധത്തിനെതിരെ തൊഴിലാളികൾ നിരന്തരമായി വിവിധ രീതിയിലുള്ള സമരത്തിലാണ്. ഇതിനിടയിൽ മാനേജ്മെൻറ് തൊഴിലാളികൾക്കെതിരെ കള്ള കേസുമായി കോടതിയെ സമീപിക്കുകയും കേസ് നടന്നു വരികയും ചെയ്യുന്നു. തർക്കം രമ്യമായി പരിഹരിക്കണമെന്ന്കോടതിയുടെ നിർദേശപ്രകാരം ഇന്നലെ ഡി എൽ ഒ മുമ്പാകെനടന്ന ചർച്ചയിൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും മാനേജർ മാത്രമാണ് പങ്കെടുത്തത്. അതുകൊണ്ടുതന്നെ യാതൊരു തീരുമാനവും ആകാതെ ചർച്ച ആഗസ്റ്റ് മൂന്നാം തീയതിയിലേക്ക് മാറ്റി പിരിയുകയാണ് ഉണ്ടായത്. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആഗ്രഹമില്ലാത്ത മാനേജ്മെന്റിന്റെ ഈ നടപടി തൊഴിലാളികളോടുള്ള വെല്ലുവിളിയും,ധികാരവും,അംഗീകരിക്കാൻ കഴിയാത്തതും ആണെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം (ബി എം എസ്) ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുരളീധരൻ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എൻ.പി.ചന്ദ്രൻ, സി.ഉണ്ണികൃഷ്ണൻ, കെ ജയ,കെ.അപ്പുട്ടി, പി വി ശ്രീനിവാസൻ, പി.ബാലചന്ദ്രൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു





Leave a Reply