May 14, 2026

ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ്

0
1612750400-085.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ്

48 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന്  66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 48 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28561 ആയി. 27673 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 707 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 631 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്മേനി സ്വദേശികള്‍ 12 പേര്‍, പനമരം 7 പേര്‍്, കല്‍പ്പറ്റ 6 പേര്‍, എടവക, തരിയോട് അഞ്ചു പേര്‍ വീതം, അമ്പലവയല്‍ 4 പേര്‍, കണിയാമ്പറ്റ, മുട്ടില്‍, ബത്തേരി, വെള്ളമുണ്ട, വൈത്തിരി മൂന്ന് പേര്‍ വീതം, മാനന്തവാടി, നൂല്‍പ്പുഴ രണ്ടു പേര്‍ വീതം, മീനങ്ങാടി, പൂതാടി, പുല്‍പ്പള്ളി, തവിഞ്ഞാല്‍, കോട്ടത്തറ, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ചെന്നൈയില്‍ നിന്ന് വന്ന കോട്ടത്തറ സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതനായത്.
*48 പേര്‍ക്ക് രോഗമുക്തി*
നെന്മേനി, ബത്തേരി, മൂപ്പൈനാട്, വൈത്തിരി, മേപ്പാടി, അമ്പലവയല്‍ സ്വദേശികളായ രണ്ടു പേര്‍ വീതവും, നൂല്‍പ്പുഴ, മാനന്തവാടി ഒരാള്‍ വീതവും, വീടുകളില്‍ ചികിത്സയിലായിരുന്ന 34 പേരുമാണ് രോഗമുക്തി നേടിയത്.
*357 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.04.21) പുതുതായി നിരീക്ഷണത്തിലായത് 357 പേരാണ്. 190 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3436 പേര്‍. ഇന്ന് പുതുതായി 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1043 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 312890 സാമ്പിളുകളില്‍ 309457 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 280896 നെഗറ്റീവും 28561 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *