വയനാട്ടിൽ പോസ്കോ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു.
ശ്രുതി ഒ.എസ്
പോസ്കോ, കുറച്ച് മാസങ്ങളായി നാം ഈ പേര് കേൾക്കാൻ തുടങ്ങിയിട്ട്.പോസ്കോ എന്നാൽ എന്താണ്? എന്ന് പലർക്കും ഇപ്പോഴും അറിയല്ല എന്നുള്ളതും ഒരു സത്യമായ വസ്തുതയാണ്. ലൈംഗികാതിക്രമണങ്ങളിൽ നിന്നും കുട്ടികൾക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അന്തരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി 2012ലാണ് ദ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഓഫൻസസ് ആക്ട് നിലവിൽ വന്നത്.
18 വയസ്സിന് തഴെയുള്ള കുട്ടികൾക്ക് നേരെയുള്ള എല്ലാം ലൈംഗിക അതിക്രമണങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. സെക്ഷൻ മൂന്ന് പ്രകാരം ഏഴു വർഷം തടവും പിഴയും മാണ് ഏറ്റവും കുറഞ്ഞ ശിക്ഷ ഇത് ജീവപര്യന്തം വരെയാകാം .സെക്ഷൻ അഞ്ച് പ്രകാരം ഏറ്റവും ചുരുങ്ങിയ ശിക്ഷ 10 വർഷമാണ്. സബ് ഇൻസ്പെക്ടറിൽ കുറയാത്ത വനിത പോലിസ് ഓഫിസറാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടത്. ഈ നിയമത്തെ കുറിച്ച് അറിവല്ലാത്തവരാണ് ആദിവാസി വിഭാഗങ്ങൾ.പോക്സോ കേസുകൾ പരിശോധിച്ചാൽ മനസിലാക്കൻ കഴിയും അറസ്റ്റിൽലായിരിക്കുന്നവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരാണെന്ന്.
പെൺകുട്ടികൾക്ക് 18വയസ്സ് പൂർത്തിയാവതെ തന്നെ ഇഷ്ടപ്പെട്ടയാളോടെപ്പം താമസിക്കാം എന്നതാണ് മിക്ക ആദിവാസി വിഭാഗക്കാരുടെയും ആചാരം. ഇവർക്കിടയിൽ കല്യാണം ചടങ്ങുകൾ നടക്കുന്നതും പോലും വിരളമാണ്. പ്രായപൂർത്തിയാവത്ത പെൺകുട്ടികളെ വിവാഹം ചെയ്യാൻ പാടില്ല എന്ന വസ്തുത അറിയാത്തതാണ് ഇവർക്കിടയിലെ പ്രശ്നം. ഇതിന് നാം കുറ്റം പറയണ്ടത് അവരെയല്ല നാം ഉൾപ്പെടുന്ന സമൂഹത്തെയാണ്.ഇത്തരത്തിലുള്ള നിയമങ്ങൾ അവരിൽലെത്തിക്കുക എന്നത് സർക്കാറിന്റെയും ,പട്ടികജാതി വകുപ്പിന്റെയും നാം ഉൾപ്പെടുന്ന ഒരോത്തരുടെയും കടമയാണ് കാരണം അവരും നമ്മളെ പോലെ ഒരു സാമൂഹിക ജീവിയാണ്. ഇത്രയും കേസുകൾ നിലവിൽണ്ടായിട്ടും നിയമങ്ങളെ കുറിച്ചു അവരെ ബോധവമാരാക്കിമാറ്റുവാനുള്ള യാതൊരു സംവിധാനങ്ങളും നിയമ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല
.വയനാട് ജില്ലയിൽ മാത്രം പോക്സോ നിയമം ചുമത്തി 20 ഓളം ആദിവാസി യുവാക്കളാണ് ജയിലിൽ കഴിയുന്നത്.ആദിവാസികളുടെ വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കത്തതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം . ഇത്രയെറെ ആദിവാസി യുവാക്കൾ അറസ്റ്റിൽലായിട്ടും ഇതിനെതിരെ പ്രതികാരിക്കനോ, സംഘടിക്കനോ, സമരം നടത്തനോ, ഒരു രാഷ്ട്രീയപ്പാർട്ടികളും തയ്യാറായിട്ടില്ല. അറിയാതെ പോയ നിയമ സംഹിതയുടെ പേര് പറഞ്ഞു ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജയിലിൽ കഴിയാൻ വിധിച്ചിരിക്കുകയാണ് ആദിവാസി യുവാക്കളെ. അറിഞ്ഞു കൊണ്ടു നിയമം തെറ്റിക്കുന്ന സമൂഹത്തിലെ ഉന്നതർക്ക് അധികാരിവർഗ്ഗങ്ങളുടെ കൈത്താങ്ങും, രാഷ്ട്രീയക്കാരുടെ പിൻബലവും ഉണ്ടാകും.
സമൂഹത്തിലെ തഴെ തട്ടിൽ ജീവിക്കുന്ന, ഇപ്പോൾ സമൂഹത്തിലെ മാറ്റങ്ങളെ കുറിച്ചോ, നിയമങ്ങളോ കുറിച്ചോ അറിയാത്ത ജനവിഭാഗങ്ങളെ ക്രൂശിക്കപ്പെട്ടമ്പോൾ ഈ സമൂഹം തന്നെ അവർക്ക് നേരെ കണ്ണടയ്ക്കുന്നു. 2016 ജനുവരി മുതൽ ഡിസംബർ വരെ സംസ്ഥാനത്ത് 2,093 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങൾ തടയുന്നതിനായി ആവിഷ്കരിച്ച പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ സംസ്ഥാനത്ത് കെട്ടി കിടക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 2016ലെ കണക്കുകൾ പ്രകാരം പ്രത്യേക കോടതിയിൽ എത്തിയ പോക്സോ കേസുകൾ 4, 275 എണ്ണം മാണ് അതിൽ 620 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്.പോക്സോ കേസുകൾക്കായി പ്രേത്യക കോടതികൾ ഒരോ ജില്ലകളിലും ഇല്ലാത്തതും ഒരു പ്രശ്നമാണ്. തിരുവനന്തപുരം,എറണാകുളം, കോഴിക്കോട്ടും മായി മൂന്ന് കോടതികൾ മാത്രമാണ് ഇപ്പോൾ കേരളത്തിൽ നിലവിലുള്ള പോക്സോ കോടതികൾ.
കുട്ടികൾക്ക് നേരെയുള്ള അതിക്രമണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് നഗരപരിധിലാണ്. ഏറ്റവും കൂടതൽ പോസ്കോ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ് ഏറ്റവും കുറവ് വയനാട്ടിലും .പോസ്കേ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളിൽ ഭൂരിഭാഗ പേരെയും വെറുതെ വിടുന്നു. ഒരോ വർഷവും കേസുകളുടെ എണ്ണം കൂടുന്നുണ്ടെക്കിലും രജിസ്റ്റർ ചെയ്ത 70% കേസുകളിലും ഇതെവരെ നടപടിയുണ്ടായിട്ടില്ല.
സംസ്ഥാനത്തുട നീളം ഇതുവരെ രജിസ്റ്റർ ചെയ്ത 3711 കേസുകളിൽ വിചാരണ പൂർത്തിയാക്കിയ 197 പ്രതികളെയും വെറുതെ വിട്ടതായിയാണ് റിപ്പോർട്ട്. മതിയായ തെളിവുകളുടെ അഭാവം, സാക്ഷികളുടെ കൂറുമാറ്റം, ഒത്തുതീർപ്പക്കാൽ, എന്നിവയാണ് മിക്കകേസുകളും പരാജയപ്പെടുന്നതിന്റെ കാരണങ്ങൾ.18 വയസ്സിന് തഴെയുള്ള കുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമണ സംഭവങ്ങൾ പലപ്പോഴും ഒത്തുതീർപ്പിലൂടെ പരിഹരിക്കപ്പെടുന്നതായി ചൈൽഡ് ലൈൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.





Leave a Reply