പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡ്:ബി.ജെ.പി വഴി തുറക്കൽ സമരം നടത്തും.
പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കർമ്മസമിതി നടത്തുന്ന സമരപരിപ്പാടികൾക്ക് അഭിവാദ്യമർപ്പിച്ച് ബി.ജെ.പി.കാപ്പി ക്കളം ബൂത്ത് കമ്മറ്റിസംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ സദസ്സ് ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനു ഉദ്ഘാടനം ചെയ്തു.ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് സജി ശങ്കർ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, ജയചന്ദ്രൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി പി ജി ആനന്ദ് കുമാർ, ബാബു പുതുപ്പള്ളി, സുകുമാരൻ, വിനോദ് ,സിമിൽ ബിജു പി.കെ വിനോദ് കെ.ബി പ്രസംഗിച്ചു.കർമ്മസമിതി നേതാക്കളായ കമൽ തുരുത്തിയിൽ, ബിനോയി ഒഴക്കാനാകുഴി ,ഷോയി വേന കുഴി, ജോബിൾ ചിർപ്പുങ്കൽ ,ഷിന്റോ നീണ്ടശ്ശേരി, ജോർജ്ജ് ഇടയത്ത്, ബാബു വർഗ്ഗീസ് സുമേഷ്, ലിന്റോ ഇടയാട്ട്, കുഞ്ഞിക്കണ്ണൻ ചെറുക്കാട്, രാധാകൃഷ്ണൻകുരിക്കാട്ടു വീട്ടിൽ, ജോബി ജോസഫ്, സുബിൻ മാണിക്കത്ത് ജോൺസൺ ഒ.ജെ , രജ്ഞിത്ത് തോട്ടും പുറത്ത്, എബി പാറപ്പുറത്ത്, സജീവൻ കാലാപ്പള്ളി എന്നിവർ നേത്യത്വം നൽകി.ഏപ്രിൽ 6-ന് NDA നേത്യത്വത്തിൽ പ്രഖ്യാപിത കാനനപാതയിലൂടെ വഴി തുറക്കൽ സമരം നടത്താനും തീരുമാനിച്ചു.






Leave a Reply