October 2, 2026

വീട്ടിൽ പ്രസവിച്ച ആദിവാസി യുവതി ജില്ലാ ആശുപത്രിയിൽ മരിച്ചു.

0
IMG_20180325_175331
By ന്യൂസ് വയനാട് ബ്യൂറോ
വീട്ടിൽ പ്രസവിച്ച ആദിവാസി യുവതി ജില്ലാ ആശുപത്രിയിൽ മരിച്ചു

മാനന്തവാടി:

 വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിയെ ചികിത്സക്കായി കൊണ്ടുവന്ന ശേഷം ജില്ലാ ആശുപത്രിയിൽ വെച്ച് മരിച്ചു.    തോൽപ്പെട്ടി വെള്ളറ  കാട്ട്നായ്ക്ക   കോളനിയിലെ സൂചിത്ര (22 )ആണ്  മരിച്ചത്. ഞായറാഴ്ച്ച പുലർച്ചേ അഞ്ച് മണിയോടെ  സുചിത്രയെ അബോധവസ്ഥയിൽ കണ്ട ബന്ധുക്കളാണ് മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചത്. തുടർന്ന് മരണപെടുകയായിരുന്നു .കോളനിയിലെ രാഘവൻ- കുള്ളി ദമ്പതികളുടെ മൂത്ത മകളാണ് സുചിത്ര .വീട്ടിൽ വെച്ച് പ്രസവം നടന്നതിനെ തുടർന്ന് വേണ്ട രീതിയിൽ ചീകിത്സ ലഭിക്കാത്തതാണ്  മരണകാരണമെന്നും സമീപവാസികൾ പറയുന്നുണ്ട്. ഒരാഴ്ച്ച മുൻപ് കാലിന് വേദന അനുഭവപെട്ടതിനെ തുടർന്ന് സുചിത്രയെ ജില്ലാശുപത്രിയിൽ എത്തിച്ചിരുന്നതായും തുടർന്ന് കോളനിയിലെത്തിയ സുചിത്രയെ വേണ്ടത്ര അധികൃതർ ശ്രദ്ധിക്കാത്തതാണ് മരണം സംഭവിച്ചതെന്നും ആരോപണമുണ്ട്. ജന്മം നൽകിയ പെൺകുഞ്ഞ് പൂർണ്ണ ആരോഗ്യമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഒരു വയസ് പ്രായമായ ആൺകുട്ടിയും സുചിത്രക്കുണ്ട് സുചിത്രക്ക് രക്തം 'നന്നേ കുറവാണന്നും മതിയായ ചികിൽസ ലഭിക്കാൻ ബന്ധപ്പെട്ട  വകുപ്പധികാരികൾ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നാണ് ആക്ഷേപം.കഴിഞ്ഞ ഒരാഴ്ച മുമ്പ് വയനാട്ടിൽ മറ്റൊരു ആദിവാസി യുവതി കെ.എസ്. ആർ.ടി.സി. ബസിൽ പ്രസവിച്ച സംഭവുമുണ്ടായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *