ഭൂമി തട്ടിപ്പ്: മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് യു.ഡി.എഫ്.
മാനന്തവാടി: സർക്കാർ ഭൂമി തട്ടി എടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂട്ട് നിന്ന മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ അഡ്വ എൻകെ വർഗ്ഗീസ് കൺവീനർ പടയൻ മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു
മാസങ്ങൾക്ക് മുൻപ് സർക്കാർ പണം തട്ടി എടുത്ത സംഭവത്തിലെ അന്വേഷണം പോലെ പ്രഹസനമാക്കരുത് ഭൂമി തട്ടി എടുക്കാൻ ശ്രമിച്ച കേസ്സിലെ അന്വേഷണവുമെന്ന് നേതാക്കൾ പറഞ്ഞു
ക്യഷി വകുപ്പിൽ നിന്നും കർഷകർക്ക് അവകാശപ്പെട്ട ലക്ഷങ്ങൾ തട്ടി എടുത്ത കേസ്സിൽ ഒരു ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തതല്ലാതെ മറ്റ് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല അന്വേഷണവും മന്ദഗതിയിലാണ് .
സർക്കാർ പണം തട്ടി എടുത്ത മറ്റുള്ളവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇപ്പോൾ സർക്കാർ ഭൂമി തട്ടിയെടുക്കാനാണ് ഉദ്യോഗസ്ഥ സംഘമടക്കമുള്ളവർ രംഗത്തെത്തിയിട്ടുള്ളത്
ഇപ്പോഴത്തെ സംഭവം മാത്രമല്ല ഇതിന് മുൻപും ഉദ്യോഗസ്ഥ കൂട്ട് കെട്ടിലൂടെ റവന്യൂ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാനും സർക്കാർ തയ്യാറാവണം.
ആദിവാസികളടക്കമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ ഭൂമിയില്ലാതെ ബുദ്ധിമുട്ടുന്ന വയനാട്ടിൽ സർക്കാറിന്റെയും റവന്യൂ വകുപ്പിന്റെയും അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണ് ഉദ്യോഗസ്ഥർ സർക്കാർ ഭൂമി തട്ടി എടുക്കാൻ കൂട്ടുനിൽക്കുന്ന അവസ്ഥ ഉണ്ടായതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.





Leave a Reply