May 1, 2026

കല സംസ്ഥാന കണ്‍വന്‍ഷന്‍ ഞായറാഴ്ച

0
IMG_20180406_121958
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല (കൈരളി ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ലിറ്ററേറ്റേഴ്‌സ് അസോസിയേഷന്‍) സംസ്ഥാന കണ്‍വന്‍ഷന്‍ നാളെ കല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടക്കുന്ന സമ്മേളനം ചലചിത്ര നടനും സംവിധായകനുമായ മനോജ് കാന ഉദ്ഘാടനം ചെയ്യും. കല പ്രസിഡന്റ് ഡോ.ജയപ്രകാശ് മുണ്ടുചിറ, സെക്രട്ടറി അജികുമാര്‍ പനമരം, പി.ടി. സുഗതന്‍, എം. ബാലഗോപാലന്‍, പി.ജി. ലത, കരുണന്‍ മൂപ്പന്‍, ശിവദാസ് പടിഞ്ഞാറത്തറ, രവീന്ദ്രന്‍ കരണി എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം നടക്കും. തുടര്‍ന്ന് ഏഴിന് കല്‍പ്പറ്റ സൂര്യ ടവറിന് സമീപം നടക്കുന്ന കലാ സാംസ്‌കാരിക സമ്മേളനം സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ.ജയപ്രകാശ് മുണ്ടുചിറ അധ്യക്ഷത വഹിക്കും. ശിവദാസ് പടിഞ്ഞാറത്തറ, അതീഖ് ബേവിഞ്ച, ബാലന്‍ വേങ്ങര, ടി. സുരേഷ് ചന്ദ്രന്‍, സി.ആര്‍. മനോജ്, കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം, ജോയി നന്ദാവനം, സുലോചന രാമകൃഷ്ണന്‍, ശ്രീജാ ബാലന്‍ എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ജയപ്രകാശ് മുണ്ടുചിറ, ശിവദാസ് പടിഞ്ഞാറത്തറ, അജികുമാര്‍ പനമരം, ശ്രീജാ ബാലന്‍, സുലോചന രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *