May 2, 2024

കാന്‍സര്‍ ബോധവത്കരണ ക്ലാസും രോഗനിര്‍ണയ ക്യാമ്പും തിങ്കളാഴ്ച ചുണ്ടേൽ

0
Img 20180406 120302
കല്‍പ്പറ്റ: നിഴല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുണ്ടേല്‍ യൂണിറ്റും മലബാര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി കാന്‍സര്‍ ബോധവത്കരണ ക്ലാസും രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. കാന്‍സറിനെ പ്രതിരോധിക്കുക, ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ തോട്ടം മേഖലയിലാണ് കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. രോഗത്തെക്കുറിച്ചും രോഗം വരുന്ന മാര്‍ഗങ്ങള്‍ തടയുന്നതിനെക്കുറിച്ചുമുള്ള ബോധവത്കരണമാണ് ഇതിന് പരിഹാരം. ഒമ്പത്, പത്ത് തിയതികളില്‍ ചുണ്ടേല്‍ പാരിഷ് ഹാളിലും ആര്‍സി എല്‍പി സ്‌കൂളിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒമ്പതിന് ഉച്ചയ്ക്ക് 1.30 ന് പാരിഷ് ഹാളില്‍ നടക്കുന്ന ബോധവത്കരണ ക്ലാസ് കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുണ്ടേല്‍ യൂണിറ്റ് പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിക്കും. ഫാ. മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍, അഷ്‌റഫ്, ഡോ. സലീം, വിജയന്‍ സ്വാമി, ലത കൃഷ്ണന്‍, സി.ഒ. രൂപേഷ് എന്നിവര്‍ പ്രസംഗിക്കും. 10 ന് രാവിലെ എട്ടുമുതല്‍ ചുണ്ടേല്‍ ആര്‍സിഎല്‍പി സ്‌കൂളിലാണ് രോഗനിര്‍ണയ ക്യാമ്പ് നടക്കുന്നത്. പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9496341594, 9446256853, 9656575653. വാര്‍ത്താസമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുജീബ്, ചുണ്ടേല്‍ യൂണിറ്റ് സെക്രട്ടറി എം. അഷ്‌റഫ്, കെ.എം. സലീം, നിഴല്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ സി.ഒ. രൂപേഷ്, കണ്‍വീനര്‍ വി.പി. സക്കീര്‍, ട്രഷറര്‍ വിജേഷ് എന്നിവര്‍ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *