May 2, 2024

സുമനസുകൾക്ക് നന്ദി; സിയാബ് ഷാമിൽ ചികിൽസാ ധനസഹായം എട്ടിന് കൈമാറും നിർധന കുടുംബത്തിന് തണലൊരുക്കിയത് പഴശി നഗർ റസിഡന്റ്സ് അസോസിയേഷൻ

0

മാനന്തവാടി ∙എടവക പഴശി നഗറിലെ  ഇരുകാലും തളർന്ന് എഴുന്നേറ്റ് നിൽക്കാൻ
പോലും കഴിയാത്ത  മുപ്പത്തിയാറുകാരനായ സിയാബിന്റെയും അത്യപൂർവ
രോഗത്തിനടിമയായ മകൻ ഷാമിലിന്റെയും ചികിൽസക്ക്  സഹായവുമായി നാടാകെ
ഒരുമിച്ചു.   പഴശി നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ
കമ്മിറ്റി രൂപീകരിച്ചാണ് 25 ലക്ഷത്തോളം രൂപ സമാഹരിച്ചത്. എട്ടിന്
വൈകിട്ട് അഞ്ചിന് പഴശി നഗർ റസിഡന്റ്സ് അസോസിയേഷൻ ഒാഫിസിൽ നടക്കുന്ന
ചടങ്ങിൽ ഒ.ആർ. കേളു എംഎൽഎ സഹായധനം കൈമാറും. ചികിൽസാ സഹായ സമിതി ചെയർമാൻ
കെ.ആർ. ജയപ്രകാശ് അധ്യക്ഷത വഹിക്കും എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ
വിജയൻ അടക്കമുളള ജനപ്രതിനിധികളും പൊതു പ്രവർത്തകരരും പങ്കെടുക്കും.  ഇൗ
സദ് ഉദ്യമത്തിന് സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദി അർപ്പിക്കുന്നതായി
ചികിൽസാ സഹായ സമിതി ചെയർമാൻ കെ.ആർ. ജയപ്രകാശ്, കൺവീനർ വി.ടി. മുഹമ്മദ്ഷാഫി, ജോ. കൺവീനർ പി. കാദർ, ട്രഷറർ കെ.വി. ഹരിദാസ്, വൈസ് ചെയർമാൻ കെ.എം.ഷിനോജ് എന്നിവർ പറഞ്ഞു.


    മസ്കുലർ ഡിസ്ട്രഫി എന്ന അപൂർവ രോഗത്തിന് പിടിയിലാണ് സിയാബ്. ഭാര്യയും
രണ്ട് മക്കളുമുളള കുടുംബത്തിന് കേവലം നാല് സെന്റ് സ്ഥലവും പഞ്ചായത്ത്
അനുവദിച്ച കൊച്ചുവീടും മാത്രമാണുളളത്. ഏറെ പണം ആവശ്യമായി വന്ന
ചികിൽസിക്കടിയിൽ കുടുംബം പുലർത്താൻ വഴിയില്ലാതെ പ്രയാസപ്പെടവെയാണ്
വിധിയുടെ പരീക്ഷണമായി ഇളയ മകന് ഡാവിറ്റ് സിൻഡ്രോം  എന്ന അത്യപൂർരോഗം
പിടിപെട്ടത്.  മൂന്ന് വയസുകരാനായ ഷാമിലിന് ബാധിച്ച മസ്തിഷ്ക സംബന്ധമായ ഇൗ
അത്യപൂർവ രോഗത്തിന് ഇനിയും ശരിയായ ചികിൽസാ വിധികൾ
കണ്ടെത്തപ്പെട്ടിട്ടുപോലുമില്ല. ഷാമിലുമായി തിരുവനന്തപുരത്തും,
കൊച്ചിയിലും, ബംഗ്ളൂരുവിലും, കോഴിക്കോടുമായുളള ആശുപത്രികിൾ കയറി
ഇറങ്ങുന്നതിന് പണമായിരുന്നു വലിയ തടസം. അയൽവക്കത്തുളളവരും ഉറ്റ
ബന്ധുക്കളും മാത്രം സഹകരിച്ചാൽ നാല് സെന്റ് മാത്രമുളള നിർധന കുടുംബത്തിന്
കൈത്താങ്ങ് നൽകാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പഴശി നഗർ
റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ  ജനകീയ ചികിൽസാ സഹായ സമിതി എന്ന
ആശയത്തിലേക്ക് എത്തുന്നത്.
     പലതുളളി പെരുവെളളം എന്നതുൾക്കൊണ്ട് താലൂക്കിലെ മുഴുവൻ
കുടുംബങ്ങളെയും സമീപിച്ച് ചെറിയ തുകകൾ സമാഹരിക്കലാണ് ലക്ഷ്യമിട്ടത്.
ഇതിനായി കുടുംബത്തിന്റെ നിലവിലെ അവസ്ഥയും കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട്
വിവരങ്ങളും ഉൾക്കൊളളുന്ന അരലക്ഷം നോട്ടീസുകൾ അച്ചടിച്ചു. അവ അരലക്ഷം
കവറുകൾ വാങ്ങി അവക്കുളളിൽ നിക്ഷേപിക്കലായിരുന്നു ആദ്യപടി. പഴശി നഗറിലെയും
സമീപ പ്രദേശങ്ങളിലെയും യുവാക്കൾ ഇൗ  ജോലി ഭംഗിയായി നിർവഹിച്ചു. ചികിൽസാ
സഹായ സമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ താലൂക്കിലെ വിദ്യാലയങ്ങളും മറ്റ്
സ്ഥാപനങ്ങളും സന്ദർശിച്ച് അവിടെ കവറുകൾ നൽകി.  മാനന്തവാടി നഗരസഭയിലെയും
താലൂക്കിലെ ആറ് പഞ്ചായത്തുകളിലെയും കുടുംബശ്രീകൾ വഴിയും കവർ നൽകി
ധനസമാഹരണം നടത്തി. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് തന്നെ  ആളുകൾ
പ്രതികരിച്ചതോടെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ  നല്ലതുക സമാഹരിക്കാനായി.
വിദ്യാലയങ്ങൾക്കും കുടുംബശ്രീകൾക്കും പുറമെ സുമനസുളള വ്യക്തികൾ,
സ്ഥാപനങ്ങൾ, വാടാസാപ്പ് കൂട്ടായ്മകൾ, പ്രവാസി കൂട്ടായ്മകൾ, ക്ളബുകൾ,
ആരാധനാലയങ്ങൾ എന്നിവയെല്ലാം ഇതിനകം സഹകരണവുമായെത്തി. നാടിന്റെ നൻമകൾ
വറ്റിയിട്ടില്ലെന്നതിന് തെളിവാണ് എടവക പഴശിനഗറിലെ സിയാബിന്റെയും മകൻ
ഷാമിലിന്റെയും ചികിൽസക്കായി ജനം കൈകോർത്തത്.
    കുടുംബത്തിന് സ്ഥിരമായ വരുമാന മാർഗം കണ്ടെത്തുന്നതിനും  ഇരുവരുടെയും
തുടർ ചികിൽസക്കും ഭാരിച്ച തുക വേണ്ടതുണ്ടെന്നതിനാൽ  ഇനിയും
സഹായമെത്തുമെന്ന പ്രതീക്ഷയാണ് നിർധന കുടുംബത്തിനും നാട്ടുകാർക്കും ഉളളത്.
ജില്ലാ സഹകരണ ബാങ്ക് മാനന്തവാടി ശാഖയിൽ സിയാബ്–ഷാമിൽ ചികിൽസാ
സഹായകമ്മിറ്റിയുടെ പേരിൽ 130051201020099 നമ്പറായി അകൗണ്ട്
ആരംഭിച്ചിട്ടുണ്ട്.  എെഎഫ്എസ്|സി കോഡ്– FRDl0WDCB01. ഫോൺ– 9446142279.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *