May 1, 2026

കൊലപാതക, ഫാസിസ അക്രമ രാഷ്ട്രീയത്തിനെതിരെ ജനമന:സാക്ഷി ഉണർത്തി സാംസ്ക്കാരിക സാഹിതിയുടെ കലാജാഥ

0
FB_IMG_1523195248851
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – കൊലപാതക ഫാസിസ അക്രമ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കെതിരെ ജനമനസാക്ഷി ഉണർത്തി സാംസ്ക്കാരിക സാഹിതിയുടെ തെരുവ് നാടകം ശ്രദ്ധേയമായി. കെ.പി.സി.സി.പ്രസി.എം.എം.ഹസൻ നയിക്കുന്ന ജന മോചനയാത്രയുടെ മുന്നോടിയായാണ് സാംസ്ക്കാരിക സാഹിതിയുടെ നേതൃത്വത്തിലുള്ള ജാഥമാനന്തവാടിയിൽ എത്തിയത്.സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവ്വഹിച്ച വാളല്ല എന്റെ സമരായുധം ആശയമാണെന്നായുധം എന്ന അര മണിക്കൂർ നീളുന്ന നാടകമാണ് അവതരിക്കപ്പെട്ടത്.സി.പി.എം.അക്രമ രാഷ്ട്രീയത്തിനെതിരെയും ബി.ജെ.പി.യുടെ വർഗ്ഗീയ ഫാസിസത്തിന്റെ ഭവിഷത്തുകളും ഓർമ്മപ്പെടുത്തുന്നതായിരുന്നു നാടകം നാടകത്തിന് മുന്നോടിയായി നടന്ന ചടങ്ങ് ആര്യാടൻ ഷൗക്കത്ത് ഉൽഘാടനം ചെയ്തു.സാഹിതി ജില്ല പ്രസി.സുരേഷ് ബാബു വാളാൽ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എൻ.വി.പ്രദീപ്കുമാർ, അനിവർഗ്ഗീസ്, എം.ജി.ബിജു, എക്കണ്ടി മൊയ്തുട്ടി, അഡ്വ.എം.വേണുഗോപാൽ, സുന്ദർരാജ്, ജോഷി കുരീക്കാട്ടിൽ, കെ. ഡി. രവീന്ദ്രൻ, ഷീജ ഫ്രാൻസിസ് കുമാരി ബിജി വിനോദ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *