May 7, 2024

വന്യമൃഗശല്യം ലഘൂകരിക്കാൻ ശാസ്ത്രീയവും ജനകീയവുമായ ഇടപെടൽ അനിവാര്യമെന്ന്. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം .

0
Img 20180408 Wa0013
വയനാടൻ കർഷകർ അനുഭവിക്കുന്ന മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കന്നതിന് വനം വന്യമൃഗ പരിപാലനത്തിൽ ശാസ്ത്രീയ സമീപനവും ജനകീയ ഇടപെടലുകളും ആവശ്യമാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. 
വന- വന്യമൃഗപരിപാലനo പൊതുവികസന ചർച്ചകളുടെ ഭാഗമായി ഉയർന്നു വരണം .
പ്രാദേശിക പ്രത്യേകതകൾക്കും മൃഗങ്ങളുടെ സ്വഭാവത്തിനും അനുസരിച്ച്  പ്രാദേശിക പരിഹാരമാർഗ്ഗങ്ങൾ രൂപപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ വനംവകുപ്പും ജനകീയ കൂട്ടായ്മകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആസൂത്രണം ചെയ്യേണ്ടതുണ്ട്.
ഇത് ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ സാധ്യമാകൂ. 
വനത്തിനു പുറത്തുള്ള പട്ടിക പ്പെടുത്തിയ മൃഗങ്ങളുടെ കണക്കെടുപ്പ്  നടത്തുകയും  ഇവയുടെ പോപ്പുലേഷൻ നിയന്ത്രിക്കുന്നതിനുള്ള ശാസ്ത്രീയ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. 
 
പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാനുള്ള ജനകീയ ഇടപെടലിലൂടെ ശക്തിപ്പെടുത്തണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ജനാധിപത്യ വിദ്യാലയങ്ങളാണ് നമ്മുടെ ലക്ഷ്യം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിമോചനമാണെന്നും മ്പോൾ മാത്രമേ ജനാധിപത്യ വിദ്യാലയങ്ങൾ എന്ന ലക്ഷ്യം നേടിയെടുക്കാനാകു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ രാധൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാപ്രസിഡന്റ് പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മധുസൂദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി അനിൽകുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി  
മാഗി വിൻസൻറ് ( പ്രസിഡണ്ട് ) 
പി.ആർ മധുസൂദനൻ ( സെക്രട്ടറി ) 
പി അനിൽകുമാർ ( ട്രഷറർ )
കെ.ടി  ശ്രീവത്സൻ വി.പി. ബാലചന്ദ്രൻ എന്നിവരെ വൈസ് പ്രസിഡണ്ട് മാരായും എം.എം. ടോമി വി.പി. ലേഖ എന്നിവരെ ജോ. സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *