May 1, 2026

മനുഷ്യ നിർമിത അതിരുകൾക്ക് അടിമപ്പെടരുത്:ജെ. കൃഷ്ണമൂർത്തി

0
9wd27
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: മനുഷ്യ നിർമിതമായ  മതങ്ങളുടെ  അതിരുകൾക്കും ദേശീയ വികാരങ്ങൾക്കും മറ്റു വിഭാഗീയ കാഴ്ചപ്പാടുകൾക്കും നാം അടിമപ്പെടരുതെന്നാണ്  ജെ. കൃഷ്ണമൂർത്തി അദ്ദേഹത്തിന്റെ ‘ഹിംസയ്ക്കതീതം’ എന്ന പുസ്തകത്തിലൂടെ മുന്നറിയിപ്പ് നൽകുന്നതെന്ന് കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയം 124-ാമത് പുസ്തകചർച്ച അഭിപ്രായപ്പെട്ടു. അത്യാർത്തിയും അസൂയയും മനുഷ്യന്റെ മന: സമാധാനാനം ഇല്ലാതാക്കും. ഇതിൽ നിന്നുള്ള മോചനം സ്വയം പരിവർത്തനത്തിലൂടെ ആരംഭിക്കാനാണ് ഗ്രന്ഥകാരൻ ആവശ്യപ്പെടുന്നത്. ചരിത്രത്തിലുടനീളം മനുഷ്യവംശം  ഹിംസാത്മകമായിരുന്നു. ഇപ്പോഴും അങ്ങനെയാണ്.  സത്യത്തേക്കാൾ വിശ്വാസത്തിനും  അറിവിനെക്കാൾ  സിദ്ധാന്തത്തിനും പ്രാധാന്യം നല്കി  മനുഷ്യനെ മാറ്റാമെന്ന് രാഷ്ട്രീയക്കാർ വ്യാമോഹിക്കുകയാണ്. നവ നാഗരികതയിലേക്ക് ഉണരാനാണ് ഗ്രന്ഥകാരൻ പുസ്തകത്തിലൂടെ ഉദ്ബോധിപ്പിക്കുന്നത്, പുസ്തക ചർച്ച അഭിപ്രായപ്പെട്ടു.  ഗ്രന്ഥശാലാ പ്രവർത്തകൻ ഇ.ജെ. ജോസ്  പുസ്തകം  അവതരിപ്പിച്ചു. കെ. ഇന്ദിര മോഡറേറ്ററായി. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, എഴുത്തുകാരി പ്രീത ജെ.പ്രിയദർശനി പി.എ. ജലീൽ, ഏച്ചോം ഗോപി, പി.സി. രാമൻകുട്ടി, വേലായുധൻ കോട്ടത്തറ, വി.ജി. വിജയൻ, രാജു ജോസഫ്, സി. അസീസ്, ബിനു മോൾ, ഇ. ശേഖരൻ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *