May 18, 2024

ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേക്ഷി ഉള്ളവർക്കായി പഠന ക്യാമ്പ് നടത്തി

0
Adhivasi
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെൻറ് ഓഫ് പേഴ്‌സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റിയുമായി സഹകരിച്ച് ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേക്ഷി ഉള്ളവർക്കായി പഠന ക്യാമ്പ് നടത്തി. ലോക ആരോഗ്യ ദിനത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന പഠന ക്യാമ്പ് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം കോ ഓർഡിനേറ്റർ റെവ. ഫാ. പോൾ കൂട്ടാല ഉൽഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ അദ്യക്ഷത വഹിച്ചു.  ആദിവാസി നിയമ പഠന ക്യാമ്പിന് മാനന്തവാടി ലീഗൽ സർവീസ് അതോരിറ്റിയിലെ അഡ്വ. ജോസഫ്  , ആരോഗ്യ പഠന  ക്യാമ്പിന് മാനന്തവാടി സെന്റ്. ജോസഫ് ഹോസ്പിറ്റലിലെ സിസ്റ്റർ ഷിബി എന്നിവർ  നേതൃത്വം നൽകി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രം ഓഫീസർ ജോസ്. പി.എ., കോ ഓർഡിനേറ്റർ തോമസ്.പി.ഡി., മാനന്തവാടി ലീഗൽ സർവീസ് അതോരിറ്റി കോ ഓർഡിനേറ്റർ ബീന, സെന്റ് ജോസഫ് കോളേജ് ദേവഗിരി, രാജഗിരി കോളേജ് കളമശ്ശേരി, മാർ അഗസ്റ്റിൻസ് കോളേജ് രാമപുരം എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾ എന്നിവർ  ആരോഗ്യ നിയമ പഠന ക്യാമ്പിന് നേതൃത്വം നൽകി.  

Virus-free. www.avast.com

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *