July 14, 2026

ഗ്രാമീണ മെഡിക്കല്‍ ക്യാമ്പും ലോക ഹോമിയോപതി ദിനാചരണവും വെള്ളിയാഴ്ച്ച മുട്ടിലില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
ഡോ.സാമുവല്‍ ഹാനിമാന്റെ 264മതു ജന്മദിനം ലോകഹോമിയോപതി ദിനമായി
ആചരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ്മിഷനും വയനാട് ജില്ലാ ഹോമിയോപതി വകുപ്പും സംയുക്തമായി കല്‍പ്പറ്റ ബ്ലോക്ക് അടിസ്ഥാനത്തില്‍ മുട്ടില്‍
ഗ്രാമ പഞ്ചായത്തിലെ മാനിക്കുനി അംഗണ്‍വാടിയില്‍ ഏപ്രില്‍ 13ന്
ലോകഹോമിയോപതി ദിനാചരണവും മൊബൈല്‍ സ്‌പെഷ്യാലിറ്റി യുണിറ്റ് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്കിലെ
സര്‍ക്കാര്‍ ഹോമിയോപതി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. അന്ന് രാവിലെ 10 ന്
മണിക്ക് ഡോ.സാമുവല്‍ ഹാനിമാന്‍ അനുസ്മരണ പ്രഭാഷണത്തോടെ പരിപാടി ആരംഭിക്കുമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ സോമന്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *