April 27, 2026

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ സാധാരണക്കാരെ ശരിയാക്കി കൊണ്ടിരിക്കുകയാണന്ന് അഡ്വ. പി. എം. നിയാസ്

0
IMG_20211202_122731.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ : അധികാരത്തിൽ വന്നാൽ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ സാധാരക്കാരെ ശരിയാക്കി കൊണ്ടിരിക്കുകയാണന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.പി.എം. നിയാസ് .വയനാട് ഡി .സി .സി .പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ നയിക്കുന്ന ജനജാഗ്രത യാത്രയുടെ മൂന്നാം ദിനപദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കർഷകരെയും പാവപ്പെട്ടവരെയും ദ്രോഹിക്കുന്നതിൽ കേന്ദ്രവും കേരളവും തമ്മിൽ മത്സരിക്കുകയാണ്. ഇന്ധനവില വർദ്ധനവ് , കർഷക വിരുദ്ധ നിലപാടുകൾ, അവശ്യവസ്തുക്കളുടെ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ജനജീവിതം പൊറുതിമുട്ടുമ്പോഴും കേരളത്തിലെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മൗനം വെടിയുന്നില്ല. ഇനിയെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്ര- കേരള സർക്കാരുകൾ മനസ്സിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗം പി.കെ ജയലക്ഷ്മി,
കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ,
 അഡ്വ.എൻ.കെ.വർഗീസ്, അഡ്വ.എം.വേണുഗോപാൽ, എ.പ്രഭാകരൻ മാസ്റ്റർ, അഡ്വ. ശ്രീകാന്ത് പട്ടയൻ, എം.ജി.ബിജു, സിൽവി തോമസ്, പി.പി. ജോർജ്,
ഒ.വി.അപ്പച്ചൻ, ചിന്നമ്മ ജോസ് ,
എ.എം. നിഷാന്ത്, പി.വി. നാരായണ വാര്യർ, കമ്മന മോഹനൻ, പി. ചന്ദ്രൻ , സിനോ പാറക്കാലയിൽ, ' സണ്ണി ചാലിൽ , ബെന്നി അരിഞ്ചേർമല, ജോസ് നിലമ്പാട്ട്, പി.ജെ. ബേബി, 
ജോസ് കൈനിക്കുന്നേൽ, ജോസ് പാറക്കൽ, ഡെന്നിസൺ കണിയാരം ,വിനോദ് കരണി, സലാം കരണി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. രാവിലെ പനമരം തലക്കൽ ചന്തു സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് പദയാത്ര തുടങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *