ദീർഘ കാല രോഗങ്ങൾ അലട്ടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന “സൊലേസി”ൻ്റെ പ്രവർത്തനം ഇനി വയനാട്ടിലും.

സി.ഡി. സുനീഷ്
കൽപ്പറ്റ:ഒരു മാറാ രോഗം നമ്മെ ദീർഘകാലം പിന്തുടർന്നാൽ
നാം തകർന്ന് പോകും, നിസ്സഹായരായി പോകും. പ്രത്യേകിച്ച് കുട്ടികൾക്കാണ് രോഗം എങ്കിൽ അവസ്ഥ കൂടുതൽ ദയനീയമാകും.
ഈ സവിശേഷ സന്ദർഭത്തിലാണ്
“സൊലേസി”ൻ്റെ പ്രവർത്തനങ്ങൾ 2007 ൽ തൃശൂരിൽ തുടങ്ങുന്നത്.
മാറാ രോഗികളായ കുട്ടികൾക്കും അവരുടെ
അമ്മമാർക്കും കരുതലും ശുശ്രൂഷയും, മാനസികമായ പിന്തുണയുമാണ് “സൊലേസ്” നൽകി വരുന്നത്. ശ്രീമതി ഷീബ അമീർ
സ്ഥാപക – ഡയറക്ടർ ആയ
“സൊലേസി”ൻ്റെ സേവനങ്ങൾ വയനാട്ടിലും ലഭ്യമാവുകയാണ്.
15 കുട്ടികൾക്കായി പ്രവർത്തനം തുടങ്ങി ഇപ്പോൾ 3000 ത്തിൽ പരം കുട്ടികൾക്കും അവരുടെ അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും താങ്ങും തുണയും ആവുന്നുണ്ട് “സൊലേസി”ൻ്റെ പ്രവർത്തനങ്ങൾ.
കാൻസർ ,തലസ്സീമിയ, സെറിബ്രൽ പാൾസി, നെഫ്റോട്ടിക് സിൻഡ്രോം,
ഹീമോഫീലിയ, ഹൃദയ രോഗങ്ങൾ, അപസ്മാരം, വിൽസൻ ഡിസിസ്, മെൻ്റൽ റീടാർഡേഷൻ, ജുവനൈൽ ആർത്രയിറ്റിസ്, ശ്രവണ രോഗങ്ങൾ, പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങൾ എന്നിവ കുട്ടികളിൽ ഏറി വരുന്ന ഈ കാലത്ത് “സൊലേസി”ന്റെ പ്രവർത്തനങ്ങൾ വയനാട്ടിൽ വരുന്നത് ഏറെ അനുഗ്രഹമാകും.
രോഗം ആർക്കും എപ്പോഴും വരാം; അവർക്കു കരുതലും കൈത്താങ്ങും ആകുക എന്നത് നമ്മുടെ കടമയും സാമൂഹ്യ ഉത്തരവാദിത്തവുമാണ്.
ഈ പശ്ചാത്തലത്തിൽ വയനാട്ടിലെ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കാനും ചർച്ച ചെയ്യാനും ഈ വരുന്ന ഞായറാഴ്ച, ഡിസംബർ 5 ന് ഉച്ചക്ക് 2 മണിക്ക് മുട്ടിലിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക്
ബന്ധപ്പെടാം.
9496528270



Leave a Reply