April 27, 2026

ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 7.32

0
IMG_20211203_165432.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:   വയനാട് ജില്ലയില്‍ ഇന്ന്  158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 123 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.32 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132951 ആയി. 130362 പേര്‍ രോഗമുക്തരായി. നിലവില്‍ 1784 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1644 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1332 പേര്‍ ഉള്‍പ്പെടെ ആകെ 13221 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1170 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
തവിഞ്ഞാല്‍ 17 , പുല്‍പ്പള്ളി 15 , മാനന്തവാടി 13 , കല്‍പ്പറ്റ , മീനങ്ങാടി , ബത്തേരി 10 വീതം , പൂതാടി 9 , കോട്ടത്തറ , മേപ്പാടി , മുള്ളന്‍കൊല്ലി 8 വീതം , കണിയാമ്പറ്റ , നെന്മേനി , വൈത്തിരി 6 വീതം , തിരുനെല്ലി 5 , പനമരം 4 , എടവക , നൂല്‍പ്പുഴ പടിഞ്ഞാറത്തറ , തൊണ്ടര്‍നാട് , വെള്ളമുണ്ട 3 വീതം , അമ്പലവയല്‍ , മുട്ടില്‍ , പൊഴുതന 2 വീതം , മൂപ്പൈനാട് , തരിയോട് ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *