മൃഗക്ഷേമ പ്രവര്‍ത്തനം; ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ:മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍/ സംഘടനകള്‍ എന്നിവര്‍ക്ക് ജില്ലാതലത്തില്‍ പ്രോത്സാഹനം നല്‍കുന്നതിനായി 10,000 രൂപ ക്യാഷ് അവാര്‍ഡ് നല്കുന്നു. അവാര്‍ഡിനുള്ള അപേക്ഷ ഫോറം കല്‍പ്പറ്റ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 10 ന് മുമ്പായി ഇതേ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ അവാര്‍ഡ് ലഭിച്ചവരെ അവാര്‍ഡിന് പരിഗണിക്കില്ല.





Leave a Reply