April 25, 2026

ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 9.71

0
IMG_20211205_170431.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:   ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 185 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 126 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.71 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133214 ആയി. 130756 പേര്‍ രോഗമുക്തരായി. നിലവില്‍ 1659 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1529 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1127 പേര്‍ ഉള്‍പ്പെടെ ആകെ 12625 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 965 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

*രോഗം സ്ഥിരീകരിച്ചവര്‍*
പുൽപ്പള്ളി 32 , മുള്ളൻകൊല്ലി 15, കണിയാമ്പറ്റ, നെന്മേനി, കൽപ്പറ്റ 7 വീതം, അമ്പലവയൽ 6, മാനന്തവാടി, തവിഞ്ഞാൽ, ബത്തേരി, തൊണ്ടർനാട് 5 വീതം, മുട്ടിൽ, പൂതാടി 4 വീതം, എടവക, മീനങ്ങാടി, തിരുനെല്ലി, വെള്ളമുണ്ട 3 വീതം, മേപ്പാടി, പനമരം, പടിഞ്ഞാറത്തറ 2 വീതം, കോട്ടത്തറ, മൂപ്പൈനാട്, നൂൽപ്പുഴ, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ തമിഴ്നാട്ടിൽ നിന്ന് വന്ന 2 ബത്തേരി സ്വദേശിനികൾക്കും രോഗം സ്ഥിരീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *