April 27, 2026

ജില്ലാ ജൂനിയർ അണ്ടര്‍ 23 സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 10 മുതൽ മീനങ്ങാടിയിൽ

0
IMG_20211208_161327.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

 മീനങ്ങാടി:     ജില്ലാ ജൂനിയർ അണ്ടര്‍ 23 സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 10, 11, 12 തീയതികളില്‍ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടത്തുമെന്ന് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും 900 ഓളം കായിക താരങ്ങള്‍ മത്സരത്തിനെത്തും. കായികമേള ഔദ്യോഗികമായി 11ന് രാവിലെ 10 മണിക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റിയംഗം കെ റഫീഖ്, സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി കെ തങ്കച്ചന്‍ സംബന്ധിക്കും. 12ന് മൂന്ന് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു സമ്മാനദാനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ലൂക്ക ഫ്രാന്‍സിസ്, പ്രസിഡന്റ് കെ പി വിജയി, സി പി സജി ചങ്ങാനാമടത്തില്‍, സജീഷ് മാത്യു, എ ടി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *