May 17, 2024

പഴശ്ശി ഗ്രന്ഥാലയത്തിൽ ചിത്രപ്രദർശനം ഡിസംബർ 10 മുതൽ 15 വരെ

0
Img 20211208 161759.jpg
 മാനന്തവാടി:   മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയവും ജില്ലയിലെ ആദ്യകാല ഫോട്ടോഗ്രാഫറുമായ വി.ഡി. മോഹൻദാസും ചേർന്നൊരുക്കുന്ന ചിത്രപ്രദർശനം ഡിസംബർ 10 മുതൽ 15 വരെ പഴശ്ശി ഗ്രന്ഥാലയത്തിൽ നടക്കും. വയനാടിന്റെ ദൃശ്യചാരുതയിലൂടെ ഒരു ചിത്രയാത്ര എന്ന പേരിൽ നടക്കുന്ന ചിത്ര പ്രദർശനം ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

വി.ഡി. മോഹൻദാസ് നാല് പതിറ്റാണ്ടിനിടെ പകർത്തിയ ആയിരകണക്കിന് ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 70 ചിത്രങ്ങളാണ് പ്രദർശപ്പിക്കുന്നത്. ബ്ലാക്ക് & വൈറ്റ് കാലത്തെ വയനാടൻ കാഴ്ചകൾ, വനം വന്യജീവി ചിത്രങ്ങൾ, വയനാടൻ സൗന്ദര്യം, പ്രകൃതിയുടെ പച്ചെപ്പുകൾ, കാടും നാടും അപൂർവ്വ നിമിഷങ്ങൾ, രാജ്യത്തിനകത്തും പുറത്തു നിന്നും പകർത്തിയ ജീവിത നേർകാഴ്ചകൾ തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുക. 10 ന് രാവിലെ 10 മണിക്ക് പ്രദർശനം ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ റസൽ ഷാഹുൽ മുഖ്യാതിഥിയായിരിക്കുമെ
ന്നും സംഘാടകർ പറഞ്ഞു. എല്ലാദിവസവും രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രദർശനം.വാർത്താ സമ്മേളനത്തിൽ കെ.ഷബിത, വി.ഡി. മോഹൻദാസ്, എ.ജെ.ചാക്കോ, ജോജി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *