April 27, 2026

ഹോണടിച്ചു ,പിഴയിട്ടു;ഓപ്പറേഷൻ ഡെസിബൽ 138 വാഹനങ്ങൾ പിടികൂടി,2 ,10,000 രൂപ പിഴ ഈടാക്കി

0
IMG_20211210_201015.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:പൊതു നിരത്തിൽ കാതടിപ്പിക്കും വിധം, ഹോൺ മുഴക്കിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ബുധൻ, വ്യാഴം ദിവസങ്ങളിലായി ജില്ലയിലുടനീളം മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ഓപ്പറേഷൻ ഡെസി ബെല്ലിലാണ് നടപടി. പരിശോധനയിൽ 138 നിയമലംഘനിങ്ങളിൽ നിന്നും 2,10, 000 രുപ പിഴയായും ഈടാക്കി. ഹോൺ നിരോധിത മേഖലകളിൽ ഹോൺ മുഴക്കിയതും, ശബ്ദപരിധി ലംഘിച്ചതും, സൈലെൻസറുകളിൽ രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു. 
എൻഫോഴ്‌സ്‌മെന്റിന്റെയും, ജില്ലാ ആർ. ടി. ഒ യുടെയും നേതൃത്വത്തിലായിരുന്നു പരിശോധനകൾ . 
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനപ്രകാരം ഓട്ടോ, ബസ് ഡ്രൈവർമാരിൽ അറുപതു ശതമാനത്തിനും കേൾവിതകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിരന്തരമായ ഹോൺ ഉപയോഗമാണ് ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടം. ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്ന പൗരന്മാർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായതിനാൽ ശബ്ദമലിനീകരണം ഒഴിവാക്കുന്നതിനായാണ് മോട്ടോർ വാഹന വകുപ്പ് മോട്ടോർ വാഹന വകുപ്പ് ഇത്തരത്തിൽ ഒരു ഓപ്പറേഷൻ സംഘടിപ്പിച്ചത്.വിവിധ താലൂക്കുകളിൽ വാഹന ഉപഭോക്താക്കൾക്ക് ശബ്ദമലിനീകനെത്തിന് എതിരെ ബോധവത്ക്കരണ ക്‌ളാസും സംഘടിപ്പിച്ചിരുന്നു.
 വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ. ടി. ഒ അനൂപ് വർക്കി, ഓഫീസ് ആർ. ടി. ഒ ഇ. മോഹൻദാസ് എന്നിവർ അറിയിച്ചു. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ താഴെ പറയുന്ന ഇമെയിൽ /ഫോൺ നമ്പർ മുഖാന്തിരം പൊതു ജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്. rtoe12.mvd@kerala.gov.in , 9188961290
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *