July 14, 2026

അഴിമതി വിരുദ്ധ മനുഷ്യാവകാശ ഫോറത്തിന്റെ കീഴില്‍ ഗര്‍ത്തം നികത്തി

0
05-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ:അഴിമതി വിരുദ്ധ മനുഷ്യാവകാശ ഫോറം,കൈനാട്ടി ബൈപാസ് ജംഗ്ഷനിൽ രൂപപ്പെട്ട ഗർത്തം,ഫോറം ജില്ലാ പ്രസിഡന്റ് സുബൈർ ഓണി വയലിന്റെ നേതൃത്വത്തിൽ പത്തോളം ലോഡ്കരിങ്കൽ കല്ലുകളും സിമന്റ് കട്ടകളും ഉപയോഗിച്ച് നികത്തി .കൽപറ്റ സി.ഐ.പി .പി .ജേക്കബ്, കൽപ്പറ്റ നഗരസഭാ സെക്രട്ടറി കെ.ജി.രവീന്ദ്രൻ എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു. രാത്രികാലങ്ങളിൽ നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.പല പ്രാവശ്യം മാധ്യമങ്ങളിൽ വാർത്ത വന്നെങ്കിലും അധികാരികൾ വേണ്ട നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *