April 25, 2026

മികച്ച കൊമേഴ്സ് അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു

0
IMG_20211213_175428.jpg
By ന്യൂസ് വയനാട് ബ്യൂറോ
    

കൊച്ചി :സംസ്ഥാനത്തെ 14 ജില്ലകളിലെ മികച്ച കൊമേഴ്സ് അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരള കൊമേഴ്സ് ഫോറം, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അവാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊമേഴ്സ് ഫോറം പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷതവഹിച്ചു. ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടര്‍ കെ.ആര്‍. സന്തോഷ് കുമാര്‍, കൊമേഴ്സ് ഫോറം സെക്രട്ടറി എം.വി. അഭിലാഷ്, ട്രഷറര്‍ വര്‍ഗീസ്, ടീച്ചേഴ്സ് ക്ലബ് പ്രസിഡന്റ് ജി. ഉല്ലാസ്, ദാറുല്‍ ഉലൂം എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ കെ.കെ. ഭാനു, പെരുമ്പാവൂര്‍ ഗവ. ബോയ്സ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ എസ്. സുകു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *