കടുവാ ശല്യം. കുറുക്കൻ മൂല പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കി അതീവ ജാഗ്രത പാലിക്കാൻ ഉന്നത തല യോഗ തീരുമാനം
മാനന്തവാടി : കുറുക്കൻ മൂല പ്രദേശത്ത് കടുവാ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ സബ് കലക്റ്റർ ആർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു.
കടുവാ വിഷയത്തിൽജനങ്ങളുടെ ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ന് ഹൈക്കോടതി ആശ്യപെട്ടത് അനുസരിച്ചാണ് ഉന്നത തല യോഗം ചേർന്നത്.
പ്രദേശത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് കടുവയെ ട്രാക്ക് ചെയ്യുക. രാത്രി കലങ്ങളിൽ വൈദ്യുതി തടസ്സം ഒഴിവാക്കുക.വിദ്യാർത്ഥികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുക. 24മണിക്കൂറും പട്രോളിംഗ് ഏർപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിച്ചു.
ഡി എഫ് ഒ മാരായ എ ഷജ്ന. നരേഷ് കുമാർ ഷെണോയി. റെയിഞ്ചർ കെ രാകേഷ്. മാനന്തവാടി ഡി വൈ എസ് പി എ പി ചന്ദ്രൻ. നഗരസഭ അധ്യക്ഷ സി കെ രത്നവല്ലി. കൗൺസിലർ മാരായ ജേക്കബ് സെബാസ്റ്റ്യൻ. ആലീസ് സിസിൽ. ഷിബു കെ ജോർജ് എന്നിവർ പങ്കെടുത്തു.





Leave a Reply