April 26, 2026

ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 5.90

0
IMG_20211216_165037.jpg
By ന്യൂസ് വയനാട് ബ്യൂറോ
    

   
കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് (16.12.21) 79 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.90 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134403 ആയി. 132533 പേര്‍ രോഗമുക്തരായി. നിലവില്‍ 1087 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1018 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 689 പേര്‍ ഉള്‍പ്പെടെ ആകെ 9834 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 860 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി 9 , കല്‍പ്പറ്റ , നെന്മേനി 7 വീതം , അമ്പലവയല്‍ , മേപ്പാടി , തരിയോട് 6 വീതം , മാനന്തവാടി , മീനങ്ങാടി , പുല്‍പ്പള്ളി , ബത്തേരി 4 വീതം , മുട്ടില്‍ , തിരുനെല്ലി 3 വീതം , എടവക , മുള്ളന്‍കൊല്ലി , മൂപ്പൈനാട് ,പൊഴുതന , വൈത്തിരി 2 വീതം , കോട്ടത്തറ , നൂല്‍പ്പുഴ , പടിഞ്ഞാറത്തറ , തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *