April 26, 2026

ഇടിച്ചക്ക ക്രം ചോപ്സ്

0
IMG_20211228_091629.jpg
By ന്യൂസ് വയനാട് ബ്യൂറോ
തയ്യാറാക്കിയത്
പത്മിനി ശിവദാസ്.
മണിയങ്കോട് .
ചേരുവകൾ
1.ഇടിച്ചക്ക -500g
2.സവാള തീരെ പൊടിയായി കൊത്തിയരിഞ്ഞത്  -250g
ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് പൊടിയായി കൊത്തിയരിഞ്ഞത് -1 ടീസ്പൂൺ
3.കറുകപ്പട്ട -3കഷ്ണം
4.ഗ്രാമ്പു -8 എണ്ണം
ജാതിക്ക -ചെറിയ കഷ്ണം
കുരുമുളക് – 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്.
5.മുട്ട -2എണ്ണം
6 .ബ്രെഡ് പൊടി – 100g
തയ്യാറാക്കുന്ന വിധം
ഇടിച്ചക്ക ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ഒന്ന് വേവിക്കണം. രണ്ടാമത്തെ ചേരുവകൾ നന്നായി വഴറ്റിയ ശേഷം വേവിച്ചു വെച്ചിരിക്കുന്ന ഇടിച്ചക്കയും ചേർത്ത് നന്നായി യോജിപ്പിക്കണം.അതിലേക്ക് മൂന്നാമത്തെ ചേരുവയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇടിച്ചക്കയിൽ കവർ ചെയ്യണം. ആ കൂട്ടിലേക്ക് നാലാമത്തെ ചേരുവകളും പൊടിച്ചു ചേർത്ത് 6 മണിക്കൂർ വെക്കണം.
       6 മണിക്കൂറിനു ശേഷം ചുവട് കട്ടിയുള്ള പത്രം അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ചൂടാക്കി ഓരോ കഷ്ണം ഇടിച്ചക്കയും മാസലായിൽ പൊതിഞ്ഞ് മുട്ട പതപ്പിച്ചതിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞ് തിളച്ച എണ്ണയിൽ വറത്തു കോരുക. ഇടിച്ചക്ക ക്രം ചോപ്സ് തയ്യാർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *