ഇടിച്ചക്ക ക്രം ചോപ്സ്
തയ്യാറാക്കിയത്
പത്മിനി ശിവദാസ്.
മണിയങ്കോട് .
ചേരുവകൾ
1.ഇടിച്ചക്ക -500g
2.സവാള തീരെ പൊടിയായി കൊത്തിയരിഞ്ഞത് -250g
ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് പൊടിയായി കൊത്തിയരിഞ്ഞത് -1 ടീസ്പൂൺ
3.കറുകപ്പട്ട -3കഷ്ണം
4.ഗ്രാമ്പു -8 എണ്ണം
ജാതിക്ക -ചെറിയ കഷ്ണം
കുരുമുളക് – 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്.
5.മുട്ട -2എണ്ണം
6 .ബ്രെഡ് പൊടി – 100g
തയ്യാറാക്കുന്ന വിധം
ഇടിച്ചക്ക ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ഒന്ന് വേവിക്കണം. രണ്ടാമത്തെ ചേരുവകൾ നന്നായി വഴറ്റിയ ശേഷം വേവിച്ചു വെച്ചിരിക്കുന്ന ഇടിച്ചക്കയും ചേർത്ത് നന്നായി യോജിപ്പിക്കണം.അതിലേക്ക് മൂന്നാമത്തെ ചേരുവയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇടിച്ചക്കയിൽ കവർ ചെയ്യണം. ആ കൂട്ടിലേക്ക് നാലാമത്തെ ചേരുവകളും പൊടിച്ചു ചേർത്ത് 6 മണിക്കൂർ വെക്കണം.
6 മണിക്കൂറിനു ശേഷം ചുവട് കട്ടിയുള്ള പത്രം അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ചൂടാക്കി ഓരോ കഷ്ണം ഇടിച്ചക്കയും മാസലായിൽ പൊതിഞ്ഞ് മുട്ട പതപ്പിച്ചതിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞ് തിളച്ച എണ്ണയിൽ വറത്തു കോരുക. ഇടിച്ചക്ക ക്രം ചോപ്സ് തയ്യാർ.





Leave a Reply