May 19, 2024

കുറുക്കന്മൂലയിലെ കടുവ ചത്തെന്ന അനുമാനം, കടുവക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.

0
Img 20211228 071444.jpg
     

മാനന്തവാടി:ജനവാസകേന്ദ്രത്തിലിറങ്ങി പതിനേഴ് വളര്‍ത്തുമൃഗങ്ങളെ കൊന്ന കുറുക്കന്മൂലയിലെ കുടവക്കായുള്ള തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ വനം വകുപ്പ് ഉത്തരവിറങ്ങി.
നോര്‍തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേര്‍ട്ടറാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയത്.കഴിഞ്ഞ പത്ത് ദിവസത്തോളമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയോ വനം വകുപ്പ് സ്ഥാപിച്ച 70 ഓളം കേമറകളിലൊന്നില്‍ പോലും പതിയുകയോ ചെയ്യാത്ത കടുവ തിരിച്ചു വരാത്ത വിധം വനമേഖലയിലേക്ക് മാറിയതായാണ് വനംവകുപ്പ് കരുതുന്നത്.ആയതിനാല്‍ കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂടുകള്‍ തിരിച്ചെടുക്കണമെന്നും തിരച്ചിലിനായി നിയോഗിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ ചുമതലകളിലേക്ക് തിരിച്ചു പോവണമെന്നും കടുവാ നിരീക്ഷണത്തിനായി സ്ഥാപിച്ച കേമറകളിലൂടെയുള്ള പരിശോധന കുറച്ച്‌സമയം കൂടി തുടരാമെന്നും വാര്‍ഡന് നിര്‍ദ്ദേശം നല്‍കി.
ഏറെ നാൾ സൃഷ്ടിച്ച ഭീതിക്കും അനിശ്ചിതത്വത്തിനും ഒടുവിൽ അന്വേഷണം നിർത്തിയത് ശേഷം ഇനി എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *