May 1, 2026

യുവതിയുടെ മരണം: ദുരൂഹതകൾക്കിടെ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

0
20180416_160049
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്കൂൾ അധ്യാപികയായ പേര്യ വരയാൽ പാറത്തോട്ടം റോണി കെ.മാത്യുവിന്റെ ദുരൂഹ മരണത്തിൽ റോണിയുടെ ഭർത്താവ് പേര്യ ചെറുവത്ത് വിനീത് (31) ഭർതൃ പിതാവ് വിൽസൺ(63) എന്നിവരെയാണ് മാനന്തവാടിഡിവൈഎസ്പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ചയാണ് റോണിക്ക് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിക്കുകയും ചെയ്തു.റോണിയുടെ മരണത്തിന് കരാണം ഭർത്താവിന്റെയും വീട്ടുകരുടെയും പിഡനം മുലമണെന്നും ആരോപണം ഉയർന്നിരുന്നു.ഇതിനെ തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് വിനീതിനെയും  പിതാവ് വിൽസനെയും പോലിസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് എതിരെ വിവിധ വകുപ്പ് പ്രകാരം കേസ് എടുത്തു.കോടതിയിൽ ഹാജരക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *