May 7, 2024

ധിക്കാരം വെടിഞ്ഞ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: എന്‍ ഡി അപ്പച്ചന്‍

0
കല്‍പ്പറ്റ: ആദിവാസി വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ മറുപടിപറയണമെന്ന് കെ പി സി സി അംഗം എന്‍ ഡി അപ്പച്ചന്‍. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഫലമാണ് ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവം. ഒരാഴ്ചയായി കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരരംഗത്താണ്. 
ഡോക്ടര്‍മാരുടെ സംഘടനാനേതാക്കളെ വിളിച്ചിരുത്തി അവരുടെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കേണ്ടവര്‍ ധിക്കാരത്തിന്റെ ഭാഷയില്‍ പണിയെടുപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നത് ഈ കാലഘട്ടത്തിന് യോജിച്ചതല്ല. എടവക പഞ്ചായത്തിലെ താ ന്നിയാട്ട് കോളനിയില്‍ വേരന്റെ ഭാര്യ ചപ്പയെ ശക്തമായ പനികാരണം ഇന്നലെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നു. അമ്പതോളം ഡോക്ടര്‍മാര്‍ പ്രവ ര്‍ത്തിക്കേണ്ട ജില്ലാ ആശുപത്രിയില്‍ എന്‍ ആര്‍ എച്ച് എമ്മി ല്‍പ്പെട്ട നാല് ഡോ ക്ടര്‍മാര്‍ മാത്രമാണുണ്ടായിരുന്നത്. 
ആശുപത്രിയില്‍ അഡ്മിറ്റ് ചെ യ്യാന്‍ പോയ ചപ്പയെ രണ്ട് ഗുളികയും കൊടുത്ത് കിടത്തിചികിത്സിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് മടക്കുകയായിരുന്നു. ഗുളികകഴിച്ചതിന് ശേഷം തളര്‍ന്നുവീണ് മരിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആവശ്യമായ അടിയന്തര ചികിത്സ നല്‍കാന്‍ ഒരു ഡോക്ടര്‍മാരും ഇന്നുണ്ടായിരുന്നില്ല. പാവപ്പെട്ട ആദിവാസിയായ ചപ്പക്ക് സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സിക്കാനുള്ള സാഹചര്യമില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *