November 1, 2026

ഉണങ്ങിയ മരം അപകട ഭീഷണി ഉയർത്തുന്നു

0
IMG_20220204_175655.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ആറുവാൾ തോട്ടോളിപ്പടി – വാളുമുക്ക്  റോഡിൽ തോട്ടോളിപ്പടിയിൽ നിന്നും 200 മീറ്റർ മാറി റോഡരികിലെ ഉണങ്ങിയ വൻമരം ജനങ്ങൾക്ക്   അപകട ഭീഷണി ഉയർത്തുന്നു.വിദ്യാർത്ഥികളടക്കം നൂറുക്കണക്കിന് ആളുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയിലുള്ള ഈ മരം മുറിച്ചു നീക്കണമെന്ന്  ജനങ്ങൾ  പല തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.  റോഡിലേക്ക് ചരിഞ്ഞ്  നിൽക്കുന്ന ഈ മരത്തിനോട് ചേർന്നാണ് പെരുവടി ട്രാൻസ്ഫോർമറിലേക്കുള്ള 11 കെ.വി. ലൈനും കടന്നുപോകുന്നത്. ഇക്കാര്യം പലതവണ വാർഡ് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
വേനൽ മഴയും കാറ്റും വരുന്നതിന് മുമ്പ് മരം മുറാച്ച് മാറ്റണമെന്നാണ് ആവശ്യം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *