June 23, 2026

രണ്ട് പതിറ്റാണ്ടിൻ്റെ നിസ്വാർത്ഥ സേവനം ; ജീവനക്കാരന് ബെൻസ് കാർ നൽകി മൈജി

0
IMG_20220208_130558.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രണ്ട് പതിറ്റാണ്ടായി തന്നോടൊപ്പമുള്ള ജീവനക്കാരൻ്റെ നിസ്വാർത്ഥ സേവനത്തിന് പകരം ബെൻസ് കാർ നൽകി ബിസിനസ് ലോകത്തെ അമ്പരപ്പിച്ച് മൈജി ഗ്രൂപ്പ് ചെയർമാൻ എ.കെ ഷാജി. മൈജിയുടെ ചീഫ് ബിസിനസ് ഡെവലപ്മെൻ്റ് ഓഫീസറായ സി.ആർ അനീഷിനാണ് അരക്കോടി രൂപ വിലവരുന്ന ബെൻസ് കാർ നൽകിയത്.
ത്രിജി മൊബൈൽസ് എന്ന പേരിൽ ആദ്യ കാലത്ത് ആരംഭിച്ച ബിസിനസ്  മൈജി എന്ന പേരിൽ വലിയ ഷോറൂം ശൃംഖലയായി തുടരുമ്പോഴും അനീഷ്  ഒപ്പമുണ്ട്.  ത്രിജിയിൽ നിന്ന് മൈജിയിലേക്കുള്ള പാതയിൽ പല ജീവനക്കാരും മറ്റ് വഴികൾ തേടിയപ്പോഴും അനീഷ് ഒപ്പമുണ്ടായിരുന്നു. പ്രൊഫഷണലുകൾ  കൂട്ടത്തോടെ  മൈജിയി ലെത്തിയപ്പോൾ തന്നെ ഉയർന്ന സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന്  ആവശ്യപ്പെട്ടപ്പോഴും  ചിരിയോടെ തൽ സ്ഥാനത്ത് നിർത്തുകയായിരുന്നു ചെയർമാൻ. അതിനിടെ   ദൃശ്യം രണ്ടിൽ മൈജിഷോറൂം മാനേജരായി അനീഷ് സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *