June 24, 2026

പട്ടയഭൂമികളിലെ നിർമ്മാണ നിയന്ത്രണം നീക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് ഐ .എൻ . ടി. യു.സി.

0
IMG_20220210_061204.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ഗവൺമെന്റ് പട്ടയഭൂമികളിലെ നിർമ്മാണ നിയന്ത്രണം നീക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് ഐ .എൻ . ടി. യു.സി.എടവക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു, ഈ നിയന്ത്രണങ്ങളുടെ മറവിൽ മറ്റ് ഭൂമികളിലെ നിർമ്മാണങ്ങൾക്കും അനുമതി നൽകാതെ ഉദ്യോഗസ്ഥൻമാർ ജനത്തെ വലയ്ക്കുകയാണ് , നൂറ് കണക്കിന് സാധാരണക്കാരാണ് ഈ നിർമ്മാണ നിയന്ത്രണങ്ങളിൽ കുടുങ്ങി കിടക്കുന്നത് , ഈ പ്രശ്നം പരിഹരിക്കാൻ ഗവൺമെന്റ് അടിയന്തി രമായി ഇടപെടണമെന്നും ഒരു കാരണവുമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടിലേക്ക് നീങ്ങാനും യോഗം തീരുമാനിച്ചു , തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജോർജ് പട കൂട്ടിൽ, ഷിൽസൻ മാത്യു, ജോഷി വാണാക്കുടി, അജി പാണ്ടിക്കടവ്, ഷിജോ കല്ലോടി, അനൂപ് ദ്വാരക, ജെൻസൻ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *