June 24, 2026

കോർപ്പറേറ്റുകളെ മാത്രം പരിഗണിക്കുന്ന കേന്ദ്ര ബഡ്ജറ്റ് നിരാശാജനകം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
IMG_20220210_061727.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോർപ്പറേറ്റുകൾക്കും അതിസമ്പന്നർക്കും ആനുകൂല്യങ്ങൾ നൽകുന്ന രീതിയിലുള്ള കേന്ദ്ര ബഡ്ജറ്റ് ജീവനക്കാരേയും ഇടത്തട്ടുകാരേയും പാടേ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഇൻകം ടാക്സ് പരിധിയുയർത്താത്ത കേന്ദ്ര സർക്കാർ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും ജീവനക്കാരെ സ്പർശിക്കുന്ന ഒരു വിഷയവും പരിഗണിക്കാത്തത് നിഷേധാത്മക നിലപാടാണെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു.
ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഷാജി കെ.ടി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷിബു എൻ.ജെ, ജോ. സെക്രട്ടറി ജിതേഷ് സി കെ, അഭിജിത്ത് സി.ആർ, ഗ്ലോറിൻ സെക്വീര, ജയൻ ഇ.വി, ഷിജു പി.ജെ, ബിജു ജോസഫ്, ജിനി കെ.സി, റജീസ് കെ.തോമസ്, ശ്രീജിത്ത് കുമാർ, സുഭാഷ് തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *