August 5, 2026

കൈനാട്ടി ബസ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

0
IMG_20220210_205044.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കല്‍പ്പറ്റ നഗരസഭയുടെ ക്ലീന്‍ കല്‍പ്പറ്റ യജ്ഞത്തിന്റെ ഭാഗമായി ടൗണിലെ ബസ് വെയ്റ്റിംഗ് ഷെഡ്ഡുകള്‍ പുതുക്കി പണിയുന്നതിന്റെ പ്രാരംഭ ഘട്ടമെന്നോണം കൈനാട്ടി ജനറല്‍ ആശുപത്രിക്ക് സമീപം സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കുള്ള ബസ് വെയ്റ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ കിഴക്ക് വശത്തുള്ള ഗേറ്റിനു സമീപം പണി കഴിപ്പിച്ച ബസ് വെയ്റ്റിംഗ് ഷെഡ് ആശുപത്രിയില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നും, ബസുകള്‍ നിര്‍ത്തുന്നതുമൂലം കൈനാട്ടി ജംഗ്ഷനിലുള്ള ട്രാഫിക് ബ്ലോക്ക് കുറയുമെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അജിത കെ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ ടി ജെ ഐസക്, ജൈന ജോയ്, അഡ്വ എ പി മുസ്തഫ, സി കെ ശിവരാമന്‍, കൗണ്‍സിലര്‍മാരായ അബ്ദുള്ള പി, വിനോദ്കുമാര്‍, ആയിഷ പള്ളിയാളില്‍, റഹിയാനത്ത് വടക്കേതില്‍, സാജിത മജീദ്, ശരീഫ ടീച്ചര്‍, പുഷ്പ, നഗരസഭ സെക്രട്ടറി കെ ജി രവീന്ദ്രന്‍, നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിജു വി ജി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സത്യന്‍ കെ, അനൂപ് ശുചിത്വ മിഷന്‍, ഗിരീഷ് കല്‍പ്പറ്റ, രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *