പോപുലർ ഫ്രണ്ട് ഡേ: യൂണിറ്റി മീറ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി
മാനന്തവാടി : പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് വെള്ളമുണ്ടയില്‍ സംഘടിപ്പിക്കുന്ന യൂണിറ്റി മീറ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ സംസ്ഥാനത്ത് 19 കേന്ദ്രങ്ങളിലാണ് യൂണിറ്റി മീറ്റ് നടത്തുന്നത്. വൈകീട്ട് 4ന് യൂണിഫോമിട്ട കേഡറ്റുകള്‍ അണിനിരക്കുന്ന യൂണിറ്റി മീറ്റിന് ശേഷം പൊതുസമ്മേളനവും നടക്കും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം ബി നൗഷാദ് ഉദ്ഘാടനം ചെയ്യും. സോണൽ പ്രസിഡൻ്റ് എം വി റഷീദ്, സോണൽ സെക്രട്ടറി കെ.പി അഷ്റഫ്, ജില്ലാ പ്രസിഡൻ്റ്
ശിഹാബ് അമ്പലവയൽ, വിവിധ സംഘടനകളുടെ നേതാക്കളായ അഡ്വ. കെ.എ അയ്യൂബ് ,മൊയ്തു ദാരിമി, ഖദീജ ടി, സവാദ് വി, പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ് മുനീർ, ഡിവിഷൻ പ്രസിഡണ്ട് യു കെ സുലൈമാൻ തുടങ്ങിയവർ സംസാരിക്കും.
കോവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും പരിപാടികള്‍ നടക്കുക.
രാജ്യത്തിന്റെ ഭരണഘടനയും അതിലെ മൂല്യങ്ങളും ഭരണകൂടം തന്നെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിപബ്ലിക്കിനെ രക്ഷിക്കാന്‍ മുഴുവന്‍ ആളുകളും രംഗത്തുവരണം എന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പ്രചാരണം നടത്തുന്നത്.
നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യവും വലിയതോതില്‍ ഭീഷണി നേരിടുകയാണ്. ഏകാധിപത്യ ഭരണത്തിലൂടെ എതിര്‍ശബ്ദങ്ങളെ വേട്ടയാടി നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഒരുവശത്ത് നടത്തിക്കൊണ്ടിരിക്കുന്നു. മറ്റൊരുവശത്ത് മുസ്ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാരെ ദേശവിരുദ്ധരായി ചിത്രീകരിച്ച് ഹിന്ദുത്വ രാഷ്ട്രമെന്ന സംഘപരിവാര അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയെന്ന അജണ്ടയാണ് ആര്‍എസ്എസ്സിനുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ സ്വഭാവം പരിരക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇന്ത്യ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മളോരോരുത്തരും നടത്തേണ്ടത്. അതിനാല്‍ ഹിന്ദുത്വവാദികളുടെ വര്‍ഗീയ ഫാഷിസ്റ്റ് നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ഈ രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടും ഭരണഘടനാ സ്ഥാപനങ്ങളില്‍ പോലും അധികാര ദുര്‍വിനിയോഗം നടത്തിയും ഇന്ത്യയെ തന്നെ നശിപ്പിക്കാനാണ് ഹിന്ദുത്വ ഫാഷിസം ശ്രമിക്കുന്നത്. അതിനെതിരായ ജനകീയ ജാഗ്രതയുടെയും ഐക്യപ്പെടലിന്റെയും സന്ദേശം കൂടിയാണ് യൂണിറ്റി മീറ്റിലൂടെ പോപുലര്‍ ഫ്രണ്ട് കൈമാറ്റം ചെയ്യുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍
ഷിഹാബ് അമ്പലവയല്‍, (ജില്ലാ പ്രസിഡന്റ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട്)
എസ്. മുനീര്‍ (ജില്ലാ സെക്രട്ടറി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട്)
സുലൈമാൻ യു.കെ (വെള്ളമുണ്ട ഡിവിഷന് പ്രസിഡന്റ് )
മീഡിയ ഇന്‍ചാര്‍ജ്: മുഹമ്മദ് സാദിഖ് വി
ഫോണ്‍:+91 9656 7007 01






Leave a Reply