June 23, 2026

തദ്ദേശ സ്വയം ഭരണ ദിനാഘോഷം

0
IMG_20220221_133920.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി ബ്ലോക്ക് തല തദ്ദേശ സ്വയം ഭരണ ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി മുനിസിപ്പാലിറ്റി, എടവക, തിരുനെല്ലി, തൊണ്ടർനാട്, തവിഞ്ഞാൽ, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ ആഘോഷ പരിപാടിയിൽ സംബന്ധിച്ചു. മാനന്തവാടി എം.എൽ.എ ഒ.ആർ കേളു മുഖ്യാതിഥിയായി പങ്കെടുത്തു.
നവകേരള കർമ്മ പരിപാടി എന്ന വിഷയത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.പി. ബാലചന്ദ്രൻ മാസ്റ്ററും, സംയോജിത തദ്ദേശ സ്വയം ഭരണ സർവീസ് എന്ന വിഷയത്തിൽ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ പി പി പ്രദീപനും ക്ലാസ്സുകളെടുത്തു.
സംസ്ഥാന തല ആലോഷപരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടനവും ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പ്രഖ്യാപനവും ബ്ലോക്ക് തല പരിപാടിയിൽ ഓൺലൈനായി പ്രദർശിപ്പിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ വൈസ് ചെയർമാൻ പി.വി.എസ് മൂസ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ജയൻ എന്നിവർ സംസാരിച്ചു.
 മുനിസിപ്പൽ കൗൺസിലർമാരായ വി.ആർ പ്രവീജ്, അബ്ദുൾ ആസിഫ്, വിപിൻ വേണുഗോപാൽ,
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. കല്യാണി, കെ.വി വിജോൾ, ജോയ്സി ഷാജു, ഡിവിഷൻ മെമ്പർമാരായ പി.കെ അമീൻ,  ഇന്ദിര പ്രേമചന്ദ്രൻ, രമ്യ താരേഷ്, സൽമ കാസ്മി, ബി.എം വിമല, വി.ബാലൻ, തിരുനെല്ലി പഞ്ചായത്ത് മെമ്പർമാരായ കെ.വി.വസന്തകുമാരി, ജയ കെ.ജി, എടവക പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശിഹാബുദ്ദീൻ ആയത്ത്, ജെൻസി ബിനോയ്, മെമ്പർ ഗിരിജ സുധാകരൻ, തവിഞ്ഞാൽ പഞ്ചായത്ത് മെമ്പർമാരായ റോസമ്മ ബേബി, കെ. ഷബിത, ജോസ് പാറക്കൽ, സുമത അച്ചപ്പൻ, മനോഷ് ലാൽ മുതലായവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *