June 23, 2026

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായ് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG_20220221_134403.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുഞ്ഞോo: മാനന്തവാടി      എടവകയിൽ  ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സിദ്ധയിലെ ഡെങ്കിപ്പനി പ്രതിരോധ ഔഷധമായ നിലവേമ്പ് കുടിനീർ  കല്ലറയ്ക്കൽ   പണിയ കോളനിയിൽ  വിതരണം ചെയ്തു.ഡെങ്കിപ്പനിയുടെ വൈറസ് പ്രധാനമായും  മനുഷ്യ ശരീരത്തിലെ ശ്വേതരക്തകോശങ്ങളെയാണ് ബാധിക്കുന്നത്.  രോഗപ്രതിരോധത്തിനു മുൻനിരയിൽ പ്രവർത്തിക്കുന്ന  ശ്വേത രക്താണുക്കളായ മോണോസൈറ്റ്സ്,  മാക്രോഫെജസ് എന്നിവയെ ഗവേഷണത്തിന്റെ ഭാഗമായി ഡൽഹിയിലെ  സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ് & ബയോ ടെക്നോളജി  ലബോറട്ടറിയിൽ കൃത്രിമമായി വളർത്തി. ആ കോശങ്ങളെ വൈറസ് ബാധക്ക് വിധേയമാക്കി.വൈറസ് ബാധിച്ച കോശങ്ങളിൽ നിലവേമ്പ് കുടിനീർ ഉപയോഗിച്ചപ്പോൾ വലിയ അളവിൽ ആ കോശങ്ങൾക്ക് വൈറസ് ബാധയെ പ്രതിരോധിക്കാൻ കഴിയുന്നതായും, വൈറസ് ബാധയിൽ നിന്നും കോശങ്ങൾ രക്ഷപെടുന്നതായും കണ്ടെത്തി. ഡോ: അരുൺ ബേബി സിദ്ധ മെഡിക്കൽ ക്യാമ്പിന് നേതൃത്വം  നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *