November 7, 2026

“ഒരു ദിവസത്തെ സഹകരണം, ഒരായുസ്സിന്റെ സൗഹൃദം” ക്ലാസ്സ് നടത്തി

0
IMG_20220309_161427.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കണ്ടത്തുവയൽ: സ്ത്രീപക്ഷ നവകേരള ക്യാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് കണ്ടത്തുവയൽ വാർഡിൽ വിമൻസ് റിപ്പബ്ലിക് ദിനമായി ആചരിച്ചു. “ഒരു ദിവസത്തെ സഹകരണം, ഒരായുസ്സിന്റെ സൗഹൃദം” എന്ന പ്രമേയം ആസ്പദമാക്കി ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് മെമ്പറുമായ സൽമത്ത് ഇ കെ അധ്യക്ഷത വഹിച്ചു.
സുഹറ അരീക്കാടൻ,ഡോ. ഷാജുനിസ, റാബിയ കെ സി, ശ്രീലത ശ്രീനിവാസൻ,സോമജാ പി എസ്, ഹസീന കെപി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *