April 29, 2024

ബാങ്കുകൾ വ്യവസ്ഥകളില്ലാതെ റിക്കവറി നോട്ടീസുകൾ അയക്കുന്നു: ഞെട്ടി ഓട്ടോ ഡ്രൈവർ മോഹൻദാസ്

0
Img 20220309 161045.jpg
 റിപ്പോർട്ട്‌ : സി.ഡി. സുനീഷ്..
ബത്തേരി : ബീനാച്ചിയിലെ ഓട്ടോ 
ഡ്രൈവർ മോഹൻദാസിന് എടുക്കാത്ത വായ്പയുടെ പേരിൽ ബത്തേരി യൂണിയൻ ബാങ്കിൽ നിന്നും റിക്കവറി നോട്ടീസ് കിട്ടി. 
ബാങ്കിലെ വായ്പയുമായി ബന്ധപ്പെട്ട് 62,600 രൂപയും 
പലിശയും അടക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. 
അദാലത്തിൽ പങ്കെടുത്ത് 
ഇളവ് നേടാമെന്ന വാഗ്ദാനവും നോട്ടീസിൽ ഉണ്ട്. പങ്കെടുക്കാത്ത പക്ഷം ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ബത്തേരി യൂണിയൻ ബാങ്കിൽ എനിക്ക് അക്കൗണ്ട് പോലും ഇല്ലെന്നും ,2008 ൽ ഭാര്യയുടെ പേരിൽ 50,000 രൂപയുടെ വായ്പ 2015ൽ അടച്ചു് തീർത്തതാണ്. 
രേഖകളും തിരികെ' വാങ്ങിയെന്ന് 
മോഹൻദാസ് പറഞ്ഞു. 
ബാങ്കുകൾ കോവിഡ് തരംഗം കുറഞ്ഞപ്പോൾ 
ലോൺ റിക്കവറി നടപടികൾ സജീവമാക്കി.
ബത്തേരി പുത്തൻകുന്ന് സ്വദേശി റൂഖിയ, ചേര്യംകൊല്ലിയിലേയും,
ചേനം കൊല്ലിയിലേയും
കർഷകർക്ക് സമാനമായ ഷോക്ക് നോട്ടീസുകൾ കിട്ടി. കുറെ റിക്കവറി നോട്ടീസ് കിട്ടിയവരുടെ വിവരങ്ങൾ പുറത്തറിയാൻ അധികം സമയം വേണ്ട.
റിക്കവറി നോട്ടിസുകളിലെ പിഴവുകളിൽ കൂടുതൽ പരിശോധനകൾ ആവശ്യമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
റവന്യൂ റിക്കവറി അദാലത്തുകൾ നടത്തുന്നത് വായ്പ എടുത്തവരെ സഹായിക്കാനും പരമാവധി പലിശ ഇളവ് ലഭ്യമാക്കാനും ആണ് എന്ന് റവന്യൂ റിക്കവറി തഹസിൽദാർ കെ. ലതീഷ് കുമാർ പറഞ്ഞു.
വായ്പ കുടിശ്ശിക ആക്കിയവരിൽ നിന്ന്
മാത്രമേ ലോൺ തുക ഈടാക്കുകയുള്ളൂ.
പലിശ ഒഴിവാക്കി കിട്ടാൻ' ഉള്ള അവസരം കൂടിയാണ് അദാലത്തുകൾ തഹസിൽദാർ വ്യക്തമാക്കി.
കോവിഡ് ഏല്പിച്ച ആഘാതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെ വരുന്ന ഈ ബാങ്ക് നടപടികൾ വയനാടിൻ്റെ മറ്റൊരു രൂക്ഷമായ പ്രതിസന്ധിയായി ജപ്തി പ്രശ്നം നീറി പുകയുക തന്നെ ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *