June 23, 2026

ജയശ്രീ സ്കൂളിൽ യാത്രയയപ്പ് സമ്മേളനം

0
newswayanad-copy-2612.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യപകനായ വി ടി ലവൻ അധ്യാപകരായ എൻ എൻ ചന്ദ്രബാബു, പി.പി ഷാജി, കെ.സജിത എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി എ നാസർ അദ്ധ്യക്ഷത വഹിച്ചു ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ തമ്പി അധ്യാപകരെ ആദരിച്ചു ജില്ല പഞ്ചായത്തംഗം ബിന്ദു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം സിന്ധു സാബു, സ്കൂൾ മാനേജർ കെ.ആർ ജയറാം, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ ആർ ജയരാജ്, കെ റാണി വർഗീസ് , അനീഷ ദേവി, പി.ബി ഹരിദാസ്, പി കെ ഷിജിത്ത് കുമാർ, ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ വർഗീസ് വൈദ്യൻ , സി കെ ആർ എം ബി.എഡ് കോളേജ് പ്രിൻസിപ്പൽ പി എഫ് മേരി, ടി ടി ഐ പ്രിൻസിപ്പാൾ ഷൈൻ പി ദേവസ്യ , പി.ആർ സുരേഷ്, റെസി ഷാജിദാസ് എന്നിവർ പ്രസംഗിച്ചു
ഫോട്ടോ: യാത്രയപ്പ് സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി ഉപഹാരം നൽകുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *