May 5, 2026

സിഎം മെമ്മോറിയല്‍ സെന്റര്‍ മടവൂര്‍ന്റെ നേതൃത്വത്തില്‍ ഇസ്ലാമിക് മിഷന്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ചെന്നലോട് ആരംഭിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സിഎം മെമ്മേറിയല്‍ സെന്റര്‍ മടവൂര്‍ന്റെ നേതൃത്വത്തില്‍ ഐഎംഎസ്എആര്‍ (ഇസ്ലാമിക് മിഷന്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്) ചെന്നലോട് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന പദ്ധതിയില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ്ഗ്രാജ്യുവേഷന്‍ വരെയും, ഇസ്ലാമിക് സയന്‍സ് ബിരുദങ്ങള്‍, സ്‌പെഷലൈസ്ഡ് സ്റ്റഡീസിന് പരിഗണന, ദേശീയ-അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളില്‍ പിഎച്ച്ഡിക്ക് എന്നിവക്ക് അവസരം നല്‍കും. ആദ്യ ബാച്ചില്‍ പ്രവേശനം നേടുന്നതിനായി എട്ടിന് രാവിലെ ഒമ്പതിന് മടവൂരില്‍വച്ച് പ്രവേശന പരീക്ഷ നടത്തും. പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന 60 പേര്‍ക്കാണ് ഐഎംഎസ്എആര്‍ ല്‍ പ്രവേശനം ലഭിക്കുക. വാര്‍ത്താസമ്മേളനത്തില്‍ സിഎം മെമ്മോറിയല്‍ സെന്റര്‍ മടവൂര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍ ബാഖഫി, മുഹമ്മദ് ഷാഫി ബാഖഫി, ഹുസൈന്‍ ഹാജി, അബ്ദുള്‍ നാസര്‍, ഹനീഫ കൈതക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *