May 5, 2026

മന്ത്രിസഭാ രണ്ടാം വാര്‍ഷികം അരങ്ങുണര്‍ത്താന്‍ ‘സര്‍ഗകേരളം’

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറിട്ട തലത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എ സ്.കെഎം.ജെ
സ്‌കൂളില്‍ സജ്ജമാവുന്ന വേദിയില്‍ 'സര്‍ഗ കേരളം' അരങ്ങേറുന്നു. മന്ത്രിസഭാ
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 7 മുതല്‍ 13 വരെ നടക്കുന്ന മെഗാ എക്‌സിബിഷന്റെ
ഭാഗമായി മെയ് 7 ന് വൈകീട്ട് ആറു മുതലാണ് പരിപാടി. മലയാളത്തിന്റെ ശക്തിയും
സൗന്ദര്യവും വെളിവാക്കുന്ന കഥകളി, മോഹിനിയാട്ടം, തിരുവാതിരക്കളി എന്നിവയും
അനശ്വര കവിതകളുടെ തിയറ്ററിക്കല്‍ പ്രസന്റേഷനും ചേര്‍ത്തുവച്ചതാണ് സര്‍ഗ 
കേരളം. ഡിടിപിസിയുടെ നേതൃത്വത്തില്‍ മാതാ പേരാമ്പ്രയാണ് ഫ്യൂഷന്‍ ഷോ അവതരിപ്പിക്കുന്നത്. നര്‍ത്തകിമാരും ശാസ്ത്രീയ കലകളുടെ അവതാരകരും തിയേറ്റര്‍ കലാകാരന്മാരുമുള്‍പ്പെടെ 40ഓളം പേര്‍ ഈ ദൃശ്യ-ശ്രാവ്യ പരിപാടിയുടെ ഭാഗമാകും. ഇടശ്ശേരി,
ചെറുശ്ശേരി, ജി ശങ്കരക്കുറുപ്പ്, സുഗതകുമാരി, പി കുഞ്ഞിരാമന്‍ നായര്‍, ഒഎന്‍വി, കാവാലം
നാരായണ പ്പണിക്കര്‍ എന്നിങ്ങനെ കേരളത്തെ താലോലിച്ച പ്രതിഭകള്‍ സര്‍ഗ കേരളത്തില്‍ നിറ സാന്നിധ്യമായി പ്രേക്ഷകള്‍ക്ക് അനുഭവപ്പെടുമെന്നതാണ് പ്രത്യേകത. ശാസ്ത്രീയ
സംഗീതത്തിന്റെയും നാടോടി ഗാനങ്ങളുടെയും ലളിത സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ 40 പേരെ സ്റ്റേജില്‍ വിന്യസിക്കുന്നത് ആസ്വാദകര്‍ക്കു നവ്യാനുഭവമാവും.
അരങ്ങിന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടു ത്തി ശ്രദ്ധാപൂര്‍വമുള്ള ദീപ
വിതാനത്തിലൂടെ അവതരിപ്പിക്കുന്ന പരിപാടി മലയാളപ്പെരുമ യിലേക്ക് വിദേശികളടക്കമുള്ളവരെ ക്ഷണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിരവധി
വേദികളില്‍ അരങ്ങേറിയ 'സര്‍ഗ കേരളം' പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ കലാരൂപമാണ്. മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക പരിപാടി കളില്‍ ആദ്യത്തേതാണ് സര്‍ഗ കേരളം പരിപാടി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *