വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
വയനാടിന്‍റെ സമഗ്ര വികസനത്തിനും ടൂറിസം രംഗത്ത് നേരിടുന്ന തളര്‍ച്ചക്കും ചുരത്തില്‍ അനുഭവപ്പെടുന്ന ഗതാഗത തടസ്സത്തിനും പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്‍ണ്ട് കെ.എ. ആന്‍റണി, വൈസ് പ്രസിഡന്‍ണ്ട്, കെ.എം. ജോസഫ്, സെക്രട്ടറി വില്‍സണ്‍ നെടുംകൊമ്പില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. വയനാട് ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ബദല്‍ റോഡിന്‍റെ അപര്യാപ്തതയാണ്. ഇതിനു പരിഹാരം കാണാതെ വയനാടിന് ഒരിഞ്ചു പോലും മുമ്പോട്ടു പോകുവാന്‍ കഴിയുകയില്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.





Leave a Reply