May 5, 2026

വി.ജി. വിജയൻ സ്മാരക പ്രഭാഷണവും അനുസ്മരണ പരിപാടിയും 19ന് ∙ വിദ്യാർഥികൾക്കുള്ള മാധ്യമ ശിൽപശാല 16 മുതൽ 18 വരെ

0
tmptitle

tmptitle

By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന വി.ജി. വിജയന്റെ ഒന്നാം ചരമവാർഷിക ദിനമായ മേയ് 19ന് കേരള മീഡിയ അക്കാദമി, വയനാട് പ്രസ് ക്ലബ്ബ്, വി.ജി. വിജയൻ അനുസ്മരണ സമിതി എന്നിവരുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭാ ടൗൺ ഹാളിൽ വി.ജി. വിജയൻ സ്മാരക പ്രഭാഷണവും അനുസ്മരണവും നടത്തും. രാവിലെ 10.30ന് സ്വാഗതസംഘം ചെയർമാൻ സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ പി.ഒ. ഷീജ സ്വാഗതവും കേരള മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് ആമുഖ പ്രഭാഷണവും നടത്തും. ഫ്രണ്ട്​ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ, വി.ജി. വിജയൻ സ്മാരക പ്രഭാഷണം നടത്തും. ‘ജനാധിപത്യത്തിലെ ബഹുസ്വരത, ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്നതായിരിക്കും’  വിഷയം. വി.ജി. വിജയൻ സ്മരണിക പ്രകാശനം സി.എൻ. ജയദേവൻ എം.പി. നിർവഹിക്കും. മാതൃഭൂമി സീനിയർ റിപ്പോർട്ടർ എം. കമൽ ഏറ്റുവാങ്ങും. 
അനുസ്മരണ പരിപാടിയോടനുബന്ധിച്ച് കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ ഉപന്യാസ മൽസരത്തിലെ വിജയികൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ സമ്മാനവിതരണം നടത്തും. മൽസരത്തിൽ സി.എ. അർച്ചന ( തിരൂർ മലയാളം സർവകലാശാല), എൻ. മുഹമ്മദ് ഇർഷാദ് (അരീക്കോട് ക്രസന്റ് ആർട്സ് കോളജ്), എ.കെ. മുഹമ്മദ് അജ്മൽ (ലക്കിടി വെറ്ററിനറി കോളജ്) എന്നിവർ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി.   ഒ.കെ. ജോണി അനുസ്മരണ പ്രഭാഷണം നടത്തും. മീഡിയ വൺ ചീഫ് എഡിറ്റർ സി.എൽ. തോമസ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അനുസ്മരണം നടത്തും. പരിപാടിയുടെ ഭാഗമായി 16 മുതൽ 18 വരെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കൽപറ്റ ഗ്രീൻ ഗേറ്റ്സ് ഹാളിൽ മാധ്യമ ശിൽപശാല നടത്തും. 16-ന് രാവിലെ 10ന് പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *