October 30, 2026

മാനന്തവാടി ലാന്റ് ട്രൈബ്യൂണൽ തഹസിൽദാരെ സസ്പെൻഡ് ചെയ്തു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സെയിൽ ടാക്സ്  ഉദ്യോഗസ്ഥരായി ചമഞ്ഞ് വാഹന പരിശോധന നടത്തിയ കേസില്‍ പ്രതിയായ മാനന്തവാടി താലൂക്ക് ലാന്‍ഡ് ട്രൈബ്യൂണൽ   തഹസില്‍ദാര്‍ പി.ജെ. സെബാസ്റ്റ്യനെ ജില്ലാ കലക്ടർ  സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ചയാണ് കലക്ടർ ഉത്തരവിറക്കിയത് .സംഭവത്തില്‍  ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ കലക്ടര്‍ എസ്.സുഹാസ് സബ് കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.പ്രസ്തുത റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ്  നടപടി. 

    കഴിഞ്ഞ ദിവസം അവധിയില്‍ പ്രവേശിച്ച  പി.ജെ. സെബാസ്റ്റ്യന്‍ ഒളിവിലാണന്നും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണന്നുമാണ് വിവരം. സംഭവത്തില്‍റവന്യു വകുപ്പിലെ മറ്റ് ജീവനക്കാരും ഉള്‍പ്പെട്ടതായി  പറയപ്പെടുന്നുണ്ട്.  മുമ്പ് സെയില്‍ടാക്‌സിലെ താല്‍ക്കാലിക ഡ്രൈവർ  ആയിരുന്ന സുനില്‍കുമാര്‍ കഴിഞ്ഞ ദിവസംഅറസ്റ്റിലാവുകയും പൊലീസ് ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് മാനന്തവാടിതാലൂക്ക് ലാന്‍ഡ് ട്രിബ്യൂണല്‍  തഹസില്‍ദാരെയും  കേസില്‍ പ്രതിയാക്കിയത്. 
പി.ജെ.സെബാസ്റ്റ്യനെ ചോദ്യം ചെയ്താലേ കേസിലെ മറ്റ് പ്രതികളുടെപങ്കിനെക്കുറിച്ച് വ്യക്തത ലഭിക്കൂ. .ഈ വര്‍ഷം ഫെബ്രുവരി 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. കാപ്പിക്കുരു കയറ്റിപ്പോയ വാഹനമാണ് തഹസില്‍ദാര്‍ ഉള്‍പ്പെട്ട സംഘം  സെയില്‍ടാക്‌സ് ഉദ്യോഗസ്ഥരായി ചമഞ്ഞ് പരിശോധന നടത്തിയത്. വിവരം പുറത്തറിയുകയുംവിവാദമാകുകയും ചെയ്തതോടെയാണ് മാര്‍ച്ച് 23ന് സെയില്‍ടാക്‌സ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിലാണ്  സുനിൽ കുമാർ അറസ്റ്റിലാകുന്നത് '
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *