പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമാക്കി കുടുംബശ്രീ ആരോഗ്യ ജാഗ്രത കാമ്പയിന് തുടങ്ങി
കല്‍പ്പറ്റ: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന ജില്ലയില്‍ 'ആരോഗ്യ ജാഗ്രത' ക്യാമ്പയിനുകള്‍ തുടങ്ങി. ഓരോ അയല്‍ക്കൂട്ട കുടുംബത്തെയും പകര്‍ച്ചവ്യാധി പ്രതിരോധ ശേഷിയുള്ള കുടുംബമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന് ആസൂത്രണം ചെയ്തിട്ടുള്ളത്പകര്ച്ചവ്യാധികള് പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനായി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക, വാര്‍ഡ് തലത്തില്‍ ശുചിത്വ പ്രവര്‍ത്തനം നടത്തുക, പ്രത്യേക ടീമുകളുടെ സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടുത്തിയാണ് 'ആരോഗ്യ ജാഗ്രത' ക്യാമ്പയിന് നടത്തുന്നത്. ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ടങ്ങളാക്കി വളര്‍ത്തുതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. രണ്ട് ഘട്ടങ്ങളിലായാണ് ക്യാമ്പയിന് നടക്കുന്നത്. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ ജില്ലാതല ആസൂത്രണയോഗം, സി.ഡി.എസ്-എ.ഡി.എസ് തല കോര്‍ണര്‍ മീറ്റിംഗുകള്‍, മാലിന്യ രഹിത അയല്‍ക്കൂട്ട ഭവനവും അയല്‍ക്കൂട്ടവും, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും രണ്ടാം ഘട്ടത്തില്‍ കൃഷി, ഫലവൃക്ഷതൈ ഉല്പാദനവും നട്ടുവളര്‍ത്തലും, ഊര്‍ജ സംരക്ഷണം എന്നിവയ്ക്കും മുന്‍തൂക്കം നല്‍കിയാണ് ക്യാമ്പയില്‍ നടക്കുന്നത്. ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും അയല്‍ക്കൂട്ട തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുതിലൂടെ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതത് വാര്‍ഡ് മെമ്പര്‍ / കൗണ്‍സിലര്‍മാരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന കോര്‍ണര്‍ മീറ്റിംഗുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശഭരണ സ്ഥാപന ജീവനക്കാരും വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടാംഗങ്ങളുടെ വീടുകളിലും ഈ മാസം പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൊതുക്, ഈച്ച, എലി തുടങ്ങിയ രോഗം പരത്താന്‍ സാധ്യതയുള്ള ജീവികള്‍ പെരുകുന്നത് തടയുക, മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഒരോ അയല്‍ക്കൂട്ടവും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എ.ഡി.എസ്സിന്റെ തീരുമാന പ്രകാരം മറ്റൊരു അയല്‍ക്കൂട്ടം വിലയിരുത്തും. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന അയല്‍ക്കൂട്ടങ്ങളെയാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണിക്കുക.
രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകളില്‍ ഫലവൃക്ഷത്തൈ വിത്ത് ശേഖരണം, വിത്ത് പാകല്‍, തൈമുളപ്പിക്കല്, തൈ നടീല്‍, സംരക്ഷണം എന്നിവയാണ് ഉദ്ദേശിക്കുന്നത്. ഒരു അയല്‍ക്കൂട്ടം ചുരുങ്ങിയത് 100 ഫലവൃക്ഷത്തൈകളെങ്കിലും ഉത്പാദിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഏറ്റവുംകൂടുതല്‍ തൈ ഉത്പാദിപ്പിച്ച് വച്ച് പിടിപ്പിക്കുന്ന അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ട തെരഞ്ഞെടുപ്പിന് പരിഗണിക്കും. മഴവെള്ള സംരക്ഷണം, പച്ചക്കറികൃഷി, ജൈവമാലിന്യ പരിപാലനം, പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അംഗങ്ങളുടെ അറിവ് തുടങ്ങി ആരോഗ്യ ജാഗ്രത കാമ്പയിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായും പൂര്‍ണ്ണമായും പങ്കെടുക്കുന്ന അയല്‍ക്കൂട്ടങ്ങളെയാണ് ഹരിതഅയല്ക്കൂട്ടങ്ങളായി പ്രഖ്യാപിക്കുക. ഒരു അയല്‍ക്കൂട്ടത്തിലെ 3 മുതല്‍ 5വരെ പേര് ചേര്‍ന്ന് പ്രത്യേക സ്ക്വാഡ് തൊട്ടടുത്ത അയല്‍ക്കൂട്ടത്തിലെ അംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് ചോദ്യാവലി ഉപയോഗിച്ച് വിലയിരുത്തിയാണ് ഹരിത അയല്‍ക്കൂട്ടങ്ങളെ തെരഞ്ഞെടുക്കുക. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരെ എ.ഡി.എസ്/സി.ഡി.എസ് തലങ്ങളില്‍ അനുമോദിക്കും.
ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ പ്രത്യേക പരിപാടികള്‍ നടത്തുന്നതിനും ജില്ലാ മിഷന് ലക്ഷ്യമിട്ടിട്ടുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത അറിയിച്ചു.. ഹരിതകേരള മിഷനുമായി സഹകരിച്ച് ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്സുകളിലും ഹരിതശ്രീ ഭവനങ്ങള്‍ രൂപീകരിക്കുകയെന്നതാണ് ഇതില്‍ പ്രധാനം. ഒരു സി.ഡി.എസ്സില്‍ ചുരുങ്ങിയത് 10 അയല്ക്കൂട്ടങ്ങളെങ്കിലും ഹരിതശ്രീ ഭവനമാക്കി മാറ്റും. ശാസ്ത്രീയമായ മാലിന്യസംസ്കരണം, വീടുകളിലെ ചടങ്ങുകളും ആഘോഷങ്ങളും പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുക, ജൈവപച്ചക്കറി കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ച വ്യാധികളെക്കുറിച്ചുള്ള അറിവ്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കൂട്ടിയിണക്കിയാണ് ഓരോ വീടുകളും ഹരിതശ്രീ ഭവനമാക്കി മാറ്റുന്നത്. ജില്ലയില്‍ ഈ വര്‍ഷം 5000 ഹരിതശ്രീ ഭവനങ്ങള്‍ സൃഷ്ടിക്കാനാണ് ജില്ലാമിഷന്റെ ലക്ഷ്യം. കൂടാതെ ബാലസഭ കുട്ടികളെയും സഹകരിപ്പിച്ചു കൊണ്ടുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.




Leave a Reply