May 5, 2024

ഭൂനികുതി വര്‍ദ്ധന, ജനങ്ങളോടുള്ള വെല്ലുവിളി : ഡി.സി.സി

0
കല്‍പ്പറ്റ: ജില്ലയിലെ കര്‍ഷകര്‍ വായ്പ തിരിച്ചടക്കാനാവാതെ ബാങ്കുകളുടെ ജപ്തി നടപടികളില്‍ ഗത്യന്തരമില്ലാതെ നില്‍ക്കുമ്പോള്‍ ഭൂനികുതി വര്‍ദ്ധിപ്പിച്ച് കൊണ്ട് കര്‍ഷകരെയും,സാധാരണക്കാരെയും കേരളാ സര്‍ക്കാര്‍  വഞ്ചിക്കുകയാണെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഉന്നതാധികാര സമിതി യോഗം കുറ്റപ്പെടുത്തി. സാധാരണക്കാരായ കര്‍ഷകര്‍ തങ്ങള്‍ കൃഷി ചെയ്ത കാര്‍ഷിക വിളകള്‍ക്ക് വില കിട്ടാതെ കുഴങ്ങുമ്പോള്‍ സഹായിക്കാനുള്ളതിന് പകരം അവരെ പടുകുഴിയിലേക്ക് തള്ളിയിടുന്ന മനോഭാവമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രസ്തുത ഉത്തരവ് പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാവണമെന്ന്‍ യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പി.വി ബാലചന്ദ്രന്‍, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, പി.കെ ജയലക്ഷ്മി, കെ.സി റോസകുട്ടി ടീച്ചര്‍, പി.പി ആലി, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്‍, എന്‍.കെ വര്‍ഗ്ഗീസ്, കെ.വി പോക്കര്‍ ഹാജി, എ. പ്രഭാകരന്‍ മാസ്റ്റര്‍, വി.എ മജീദ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, സി.പി വര്‍ഗ്ഗീസ്, കെ.പി തോമസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *