May 5, 2026

പൂക്കോട് തടാകത്തിൽ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി

0
IMG-20180522-WA0135
By ന്യൂസ് വയനാട് ബ്യൂറോ
 പൂക്കോട് തടാകത്തിൽ സുരക്ഷ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി ബോട്ടിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്ന സുരക്ഷാ ബാഗുകൾ പൂർണമായും ഉപയോഗ ശൂന്യമായിട്ടും ഇവിടെ വരുന്ന സഞ്ചാരികൾക്ക് സുരക്ഷക്കായി നൽകുന്നത് സുരക്ഷയില്ലാത്ത ഈ ബാഗുകൾ തന്നെയാണ്.
ദൈനം ദിനം 100 കണക്കിന് കുട്ടികളടങ്ങുന്ന സഞ്ചാരികൾ ഉല്ലാസത്തിനായി എത്തുന്ന വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പൂക്കോട് തടാകത്തിലെ അവസ്ഥയാണിത് .
ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷ വാക്കുകളിൽ മാത്രമാവുന്ന സാഹചര്യവുമാണ് ഇവിടെ കാണാൻ സാധിക്കുന്നത് ബോട്ടിങ്ങിനായി ഉപയോഗിക്കുന്ന സുരക്ഷാ ബാഗുകൾ പൂർണ്ണമായും കീറി നശിച്ചിരിക്കുകയാണ് .
     തടാകത്തിന് ചുറ്റും സുരക്ഷാ കവചമില്ലാത്തതിനാൽ കുട്ടികളും മറ്റും ആമ്പലുകൾ പറിക്കാൻ ശ്രമിക്കുകയും അപകടങ്ങൾ സംഭവിക്കുന്നതിനും സാധ്യത ഏറെയാണ് .
പാർക്കിങ്ങ് മുതൽ ഫോട്ടോ എടുക്കുന്നതിന് വരെ ഫീസ് ഈടാക്കുന്ന തടാകത്തിൽ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ആനന്ദിക്കാൻ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാ എന്ന കുറവ് നില നിൽക്കെയാണ് സുരക്ഷയുടെ കാര്യത്തിലും പൂക്കോട് തടാകം പിന്നോട്ട് പോവുന്നത് .അധികാരികൾ എത്രയും പെട്ടെന്ന് ഇടപ്പെട്ടില്ലെങ്കിൽ തടാകം ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ട അവസ്ഥയിലാണുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *